വായിലിട്ടാൽ അലിഞ്ഞുപോകുന്ന രാജസ്ഥാനി മാൽപുവ
ചേരുവകൾ
മൈദ – 1 കപ്പ്
റവ – 2 ടേബിൾസ്പൂൺ
പാൽ – ¾ കപ്പ്
പഞ്ചസാര – 2 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി – ¼ ടീസ്പൂൺ
പെരുംജീരകം – ½ ടീസ്പൂൺ
നെയ്യ് – ആവശ്യത്തിന്
പഞ്ചസാരപ്പാനിക്ക്:
പഞ്ചസാര – 1 കപ്പ്
വെള്ളം – ½ കപ്പ്
ഏലക്ക – 2 എണ്ണം
തയ്യാറാക്കുന്ന വിധം
മൈദയും റവയും പഞ്ചസാരയും ഏലക്കാപ്പൊടിയും പെരുംജീരകവും ചേർക്കുക.
പാൽ ഒഴിച്ച് ദോശമാവിനേക്കാൾ അല്പം കട്ടിയുള്ള മാവാക്കുക.
20 മിനിറ്റ് മാറ്റിവയ്ക്കുക.
പഞ്ചസാരയും വെള്ളവും ചേർത്ത് നേരിയ ഒട്ടിപ്പുള്ള പാനി തയ്യാറാക്കുക.
ചട്ടിയിൽ നെയ്യ് ചൂടാക്കി ചെറിയ ദോശയുടെ വലുപ്പത്തിൽ മാവ് ഒഴിക്കുക.
ഇരുവശവും ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക.
ചൂടുള്ള മാൽപുവ പഞ്ചസാരപ്പാനിയിൽ മുക്കിയെടുക്കുക.
പിസ്തയും ബദാമും വിതറി റബ്ഡിക്കൊപ്പം വിളമ്പാം.
.jpg)

