ബെംഗളൂരുവിൽ മലയാളി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് പരാതി

rape girl

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി പെൺകുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായതായി പരാതി. സുഹൃത്തുക്കൾക്കൊപ്പം കഫെ ബിസിനസ് തുടങ്ങാൻ സഹായിച്ച സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കേസ് ഒതുക്കിത്തീർക്കാനും പ്രതിയെ രക്ഷിക്കാനും കർണാടക പൊലീസ് ശ്രമിച്ചെന്നും ആരോപണമുണ്ട്.

കഴിഞ്ഞ മെയ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളുടെ കഫെയിൽ പാർട്ട് ടൈം ആയി ജോലി ചെയ്ത് വരികയായിരുന്ന ഇരുപതുകാരിയായ യുവതി സുഹൃത്തുക്കളെ കാണാൻ അവരുടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. മടിവാളയിൽ കഫെ തുടങ്ങാൻ സഹായിച്ചത് ഹൈനസ് ആയിരുന്നു. ഇയാളാണ് ക്രൂരമായി പീഡിപ്പിച്ചത്.

തൊട്ടടുത്ത ദിവസം തന്നെ മടിവാള പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. പൊലീസ് സ്റ്റേഷനിൽ വെച്ച് പ്രതിയായ ഹൈനസ് പെൺകുട്ടിയെ ഭീഷണപ്പെടുത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥർ കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ പറഞ്ഞു.

എഫ്ഐആർ രജിസ്റ്റർ ചെയ്ത് നാളുകൾ കഴിഞ്ഞിട്ടും പ്രതിയായ ഹൈനസിനെ പിടികൂടാൻ ബെംഗളുരു മടിവാള പൊലീസ് തയ്യാറായിട്ടില്ല. പീഡനം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് പോലും വിധേയയാക്കിയത്. കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതികളിൽ നിന്ന് തങ്ങൾക്കും സുഹൃത്തുക്കൾക്കും നേരെ ഇപ്പോഴും വധ ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു.

Tags