മലബാറിന്റെ സ്വന്തം ചക്കരച്ചോർ
Thu, 18 May 2023

തയ്യാറാക്കുന്ന വിധം
125 ഗ്രാം മുഴുവനായുള്ള ഗോതമ്പ് ഒരു മണിക്കൂർ കുതിർത്തെടുക്കാം. ഒരു നുള്ള് ഉപ്പ് ചേർത്തു 4 വിസിൽ വരെ വേവിക്കുക. 250 ഗ്രാം ശർക്കര ഉരുക്കി അരിച്ചു വേവിച്ച ഗോതമ്പിലേക്ക് ഒഴിക്കുക. ഒരു കപ്പ് തേങ്ങയുടെ രണ്ടാം പാൽ ഒഴിക്കുക.
വേറൊരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ഒരു സവാള വലിയ കഷ്ണങ്ങളാക്കി വഴറ്റുക. ഇത് ഗോതമ്പ് കൂട്ടിലേക്ക് ഒഴിച്ച് തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാൽ സവാള അതിൽ നിന്ന് എടുത്തു മാറ്റി അര കപ്പ് തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ചു ചൂടാക്കുക, തിളപ്പിക്കരുത്.