മലബാർ സ്റ്റൈൽ നേർത്ത അരി പത്തിരി ഉണ്ടാക്കിയെടുക്കാം
എല്ലാവരുടെയും ഇഷ്ട പ്രാതൽ വിഭവമാണ് പത്തിരി. മലബാറുകാർക്ക് പ്രത്യേകിച്ചും. എന്നാൽ അരിപ്പത്തിരി നല്ല കനം കുറച്ച് സോഫ്റ്റ് ആയി ഉണ്ടാക്കാം എന്നത് പലർക്കും അറിയില്ല. എങ്ങനെയെന്ന് പരിചയപ്പെട്ടാലോ?
ആവശ്യമായ സാധനങ്ങൾ
നന്നായി പൊടിച്ച് വറുത്ത അരിപ്പൊടി – 4+1/2 കപ്പ്
വെള്ളം – 4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ആദ്യം നാല് കപ്പ് വെള്ളം നെയ്യും ഉപ്പും ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. തിളച്ചുവരുമ്പോൾ തീ കുറച്ച് 4 കപ്പ് അരിപ്പൊടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കുക. ശേഷം തീ അണച്ച് 2-3 മിനിറ്റ് നേരത്തേയ്ക്ക് മൂടി വയ്ക്കുക. അതുകഴിഞ്ഞ് ചെറുചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച് മയം വരുത്തുക. മാവ് നാരങ്ങ വലുപ്പത്തില്‍ ചെറിയ ഉരുളകളാക്കിയെടുക്കുക. ഈ ഉരുളകള്‍ അരിപ്പൊടി തൂവി ചപ്പാത്തിപോലെ പരത്തി എടുക്കുക.
ഒരു നോണ്‍സ്റ്റിക്ക് പാന്‍ ചൂടാക്കി അതില്‍ പത്തിരി ഇട്ട് അല്പനേരം കഴിഞ്ഞ് മറിച്ചിടുക. അതിലും അല്പം കൂടി സമയം കഴിഞ്ഞ് വീണ്ടും മറിച്ചിടുക .പൊങ്ങി വരുമ്പോള്‍ പാനില്‍നിന്നും പത്തിരി എടുക്കുക. കരിയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ ഉപയോഗിക്കരുത്. സ്വാദൂറും മലബാർ സ്റ്റൈൽ പത്തിരി റെഡി. ഗ്രേവിയുള്ള കറികളോടൊപ്പം പത്തിരി വിളമ്പി കഴിക്കാം.
.jpg)

