നാവിൽ വെള്ളമൂറിക്കും മലബാർ സ്റ്റൈൽ മാമ്പഴ പുഡിംഗ്
ചേരുവകൾ ;
2കപ്പ് മാമ്പഴപൾപ്പ് .
200ml കട്ടിയുള്ള തിളപ്പിച്ചാറിയ പാൽ
200ml മിൽക്ക്ക്രീം തണുത്തത് (വേണമെങ്കിൽ 200ml കട്ടിപാൽ ഉപയോഗിക്കാം )
3ടേബിൾസ്പൂണ് വെള്ളത്തിൽ അലിയിച്ചിട്ടുള്ള കോണ്ഫ്ലോർ
1/4കപ്പ് ഷുഗർ അല്ലെങ്കിൽ ചെറിയ കാൻ കണ്ടെൻസ്ട് മിൽക്ക്
ഉണ്ടാക്കേണ്ട വിധം;
1. മാമ്പഴം തൊലികളഞ്ഞതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി മിക്സിയിലോ ഫുഡ്പ്രോസസ്സർലോ ഇട്ടു വെള്ളം ചേർക്കാതെ നല്ല മയം വരുന്ന രീതിയിൽ അടിക്കുക.
2. കട്ടിയുള്ള പാലിന്ടെ കൂടെ ഹെവി ക്രീം വേണമെങ്കിൽ ഉപയോഗിക്കാം അങ്ങനെയാണെങ്കിൽ പുഡിംങ്ങ് സമ്പുഷ്ടവും സ്വാദിഷ്ട്ടവുമായി തീരും.
3. പാലും ക്രീമും കൂടി മാമ്പഴപൾപ്പിലേക്ക് ഒഴിക്കുക.
4 കോണ്ഫ്ളോർ ഷുഗറോ കണ്ടൻസ്ട് മില്ക്കോ ഉപയോഗിച്ചു നന്നായി മിക്സ് ചെയ്യുക(മധുരം ആവശ്യാനുസരണം ഉപയോഗിക്കാം)
5 .ബീറ്ററോ ബ്ലെണ്ടറോ ഉപയോഗിച്ചു എല്ലാം കൂടി അടിക്കുക അതിനു ശേഷം പാത്രത്തിലേക്ക് മാറ്റാം.
6 .അവസാനം കഷ്ണങ്ങളാക്കിയ സ്ട്രോബറിയും ചെറിയും ഉപയോഗിച്ചു അലങ്കരിച്ച് 2-4 മണിക്കൂർ റഫ്രിജറേറ്ററിൽ സെറ്റാവുന്നതിനു വേണ്ടി വെക്കുക . സ്വാദിഷ്ടമായ മാമ്പഴപുഡിംങ് റെഡി .
മാമ്പഴം കിട്ടിയില്ലെങ്കിൽ കാനിൽ കിട്ടുന്ന മാമ്പഴപൾപ്പൊ വെജ്- ജെലാറ്റിനോ ഉപയോഗിച്ചു ഉണ്ടാക്കാവുന്നതാണ്.
.jpg)

