ചായക്കൊപ്പം മലബാർ സ്പെഷ്യൽ ‘മുട്ട പോള’ ആയാലോ?
ആവശ്യമായ ചേരുവകള്‍
പുഴുങ്ങിയ മുട്ട
എണ്ണ – ആവശ്യത്തിന്
സവാള – 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്‌റ്റ് – 1 ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
കറിവേപ്പില, മല്ലി ഇല
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
മല്ലിപൊടി – 1/2 ടീസ്പൂൺ
ഗരംമസാല – 1/4 ടീസ്പൂൺ
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
മൈദ -1 കപ്പ്
പാൽ- ആവശ്യത്തിന്
തയാറാക്കേണ്ട വിധം
മുട്ട പോളയ്ക്കായി ആദ്യം മാവ് തയ്യാറാക്കണം. അതിനായി മിക്‌സിയുടെ ജാറിലേക്ക് മൈദ, പാൽ, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർക്കുക. ഒപ്പം ഒരു മുട്ടയും പൊട്ടിച്ച് ഒഴിക്കുക. ഇവയെല്ലാം നന്നായി അടിച്ചെടുത്ത ശേഷം മാറ്റി വയ്‌ക്കാം.
അടുത്തതായി മസാല തയാറാക്കാം. അതിനായി പാനിൽ ഓയിൽ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള, ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. പച്ചമണം മാറുമ്പോൾ ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, കുരുമുളക് പൊടി, ഗരംമസാല എന്നിവ ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് അടച്ച് വച്ച് ലോ ഫ്ലെയിമിൽ വേവിക്കാം. അവസാനമായി കുറച്ച് മല്ലിയിലയും കറിവേപ്പിലയും കൂടി ചേർത്ത് ഫ്ലെയിം ഓഫ് ചെയ്യാം.
ഇനി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് മാത്രം എണ്ണ പുരട്ടിയശേഷം നേരത്തെ തയ്യാറാക്കി വച്ച മാവിന്റെ പകുതി ഒഴിച്ച് പരത്തിയെടുക്കുക. ഇതിന് മുകളിലേക്ക് തയാറാക്കി വച്ച മസാല ഇടാം. ഇനി ഇതിന് മുകളിൽ പുഴുങ്ങി വച്ച മുട്ട മുറിച്ച് വയ്‌ക്കാം. ശേഷം ഇതിന് മുകളിൽ ബാക്കി മാവുകൂടി ഒഴിച്ച് കൊടുക്കാം. ഇനി ലോ ഫ്ലെയ്‌മിൽ 15 മിനിറ്റ് അടച്ച് വച്ച് വേവിച്ചെടുക്കണം. മറു ഭാഗവും ഇതുപോലെ വേവിച്ചെടുക്കണം. ചൂടാറിയ ശേഷം ഇഷ്‌ടമുള്ള ഷേപ്പിൽ മുറിച്ചെടുത്ത് കഴിക്കാം.
.jpg)


