നാവിൽ കപ്പലോടിക്കും മലബാർ സ്പെഷ്യൽ പോള: ഇതാ ചില എളുപ്പവഴികൾ

Malabar Special Pola


ചേരുവകൾ:

പഴുത്ത നെയ്യപ്പഴം – 3 എണ്ണം
മൈദ – 1 കപ്പ്
പഞ്ചസാര – ½ കപ്പ് (രുചിക്ക് അനുസരിച്ച്)
മുട്ട – 2 എണ്ണം
ഏലക്കപ്പൊടി – ½ ടീസ്പൂൺ
തേങ്ങക്കൊത്ത് – 2 ടേബിൾസ്പൂൺ
കശുവണ്ടി, മുന്തിരി – ആവശ്യത്തിന്
നെയ്യ് – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം:

പഴം നന്നായി മാഷ് ചെയ്യുക.
അതിലേക്ക് മുട്ട, പഞ്ചസാര, ഏലക്കപ്പൊടി ചേർത്ത് നന്നായി കലക്കുക.
ശേഷം മൈദ ചേർത്ത് കട്ടിയായ ബാറ്റർ ഉണ്ടാക്കുക.
ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും മുന്തിരിയും വറുത്തെടുക്കുക.
അതേ പാനിൽ തേങ്ങക്കൊത്ത് വറുത്ത് മാറ്റിവയ്ക്കുക.
ഇപ്പോൾ തയ്യാറാക്കിയ ബാറ്ററിൽ ഇത് എല്ലാം ചേർക്കുക.
നെയ്യ് പുരട്ടിയ ഒരു പാത്രത്തിൽ മിശ്രിതം ഒഴിച്ച് മൂടി വെച്ച് കുറഞ്ഞ തീയിൽ വേവിക്കുക (അല്ലെങ്കിൽ ഒവനിൽ 180°C-ൽ 30–40 മിനിറ്റ് ബേക്ക് ചെയ്യാം).
മുകളിലൂടെ സ്വർണ്ണനിറമാകുമ്പോൾ എടുത്ത് തണുപ്പിച്ച ശേഷം മുറിച്ച് സർവ് ചെയ്യാം.
 

Tags