മലബാര്‍ സ്പെഷ്യല്‍ ചട്ടി പത്തിരി


ചേരുവകള്‍
സവാള: 3 ഇടത്തരം വലുപ്പം
പെരുംജീരകം: 1/2 ടീസ്പൂണ്‍
ഇഞ്ചി: 1 ടീസ്പൂണ്‍
വെളുത്തുള്ളി : 1 ടീസ്പൂണ്‍
പച്ചമുളക്: 5-6
മല്ലി ഇല: ഒരു കൈ പിടി
കുരുമുളക് പൊടി: 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍
ഗരം മസാല: 1/2 ടീസ്പൂണ്‍
എണ്ണ: 3 ടീസ്പൂണ്‍
മുട്ട: 3 എണ്ണം
ചിക്കന്‍: 2 ചിക്കന്‍ ബ്രെസ്റ്റ്
കറിവേപ്പില: ആവശത്തിന്
ഉപ്പ്: ആവശത്തിന്
ബാറ്ററിനായി
മൈദ മാവ്: ഒരു കപ്പ് പ്ലസ് 3/4 കപ്പ്
വെള്ളം:, 2.5 കപ്പ് വെള്ളം
പാകം ചെയ്യുന്ന വിധം
എണ്ണയിലേക്ക് പെരുംജീരകം ഇട്ട് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഇളക്കുക. മല്ലിയിലയും പച്ചമുളകും ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇനി ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. ഇപ്പോള്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് അതിന്റെ പച്ച മണം പോകുന്നതുവരെ ഇളക്കുക.
ഇതിലേക്ക് ഗരം മസാല കുരുമുളക് പൊടി ചേര്‍ക്കുക, മുട്ടയുടെ ലെയര്‍ന് കുറച്ച് സവാള മസാല മാറ്റി വെക്കുക. ബാക്കി ഉള്ളതില്‍ വേവിച്ച ചിക്കന്‍ (എല്ലില്ലാതെ) ചേര്‍ത്ത് നന്നായി ഇളക്കുക, രുചിക്ക് അനുസരിച്ച് ഉപ്പും കുരുമുളകും ചേര്‍ക്കുക.
മൈദ മാവ്, വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ഉപയോഗിച്ച് ബാറ്റര്‍ ഉണ്ടാക്കുക, മുട്ട മിശ്രിതത്തില്‍ ദോശ മുക്കി എടുക്കുക അത് ഓയില്‍ തേച്ച അടിക്കട്ടിയുള്ള പാത്രത്തിലേക്ക് മാറ്റുക എന്നിട്ട് ചിക്കന്‍, മുട്ട എന്നിവ കൊണ്ട് ലെയര്‍ ചെയ്യുക.
മുട്ടയുടെ രണ്ട് ലെയര്‍ ആണ് വച്ചത് , ബാക്കിയുള്ളത് ചിക്കന്‍ ലെയര്‍ ആണ്. അവസാന ലെയര്‍ ദോശ ആയിരിക്കണം. ഇനി ബാക്കിയുള്ള മുട്ട മിശ്രിതം വശങ്ങളിലേക്കും മുകളിലേക്കും ഒഴിക്കുക, വശങ്ങളില്‍ അല്പം എണ്ണ ഒഴിക്കുക, ഓരോ വശത്തും 8-10 മിനിറ്റ് കുറഞ്ഞ തീയില്‍ വേവിക്കുക.
