മലബാർ സ്പെഷ്യൽ പെ​ട്ടി​പ്പ​ത്തി​രി !

google news
petti

ചേ​രു​വ​ക​ൾ

    ചി​ക്ക​ൻ എ​ല്ലി​ല്ലാ​ത്ത​ത് - 200 ഗ്രാം
    ​മൈ​ദ - 1.5 ക​പ്പ്
    മു​ട്ട - 2
    സ​വാ​ള - 2
    ഇ​ഞ്ചി - ഒ​രു ചെ​റി​യ ക​ഷ​ണം
    വെ​ളു​ത്തു​ള്ളി - 2 അ​ല്ലി
    പ​ച്ച​മു​ള​ക് - 2
    ക​റി​വേ​പ്പി​ല - 2 ത​ണ്ട്
    വെ​ളി​ച്ചെ​ണ്ണ - 2 ടേ​ബി​ൾ സ്പൂ​ൺ
    മ​ഞ്ഞ​ൾ​പൊ​ടി - 1/4 ടീ ​സ്പൂ​ൺ
    മു​ള​കു​പൊ​ടി - 1/4 ടീ ​സ്പൂ​ൺ
    ഗ​രം മ​സാ​ല പൊ​ടി - 1/4 ടീ ​സ്പൂ​ൺ
    ചി​ക്ക​ൻ മ​സാ​ല - 2 ടീ ​സ്പൂ​ൺ
    കു​രു​മു​ള​ക് പൊ​ടി - 1/2 ടീ ​സ്പൂ​ൺ
    ഓ​യി​ൽ
    ഉ​പ്പ്

ഉ​ണ്ടാ​ക്കു​ന്ന വി​ധം

ചി​ക്ക​നി​ൽ ഉ​പ്പും കു​രു​മു​ള​കു​പൊ​ടി​യും മ​ഞ്ഞ​ൾ​പൊ​ടി​യും ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ക. ചൂ​ടാ​റി​യാ​ൽ മി​ക്സി​യി​ൽ ഒ​ന്ന് ക​റ​ക്കി​യെ​ടു​ക്കു​ക. മൈ​ദ​യി​ൽ ആ​വ​ശ്യ​ത്തി​ന് ഉ​പ്പും വെ​ള്ള​വും ചേ​ർ​ത്ത് ച​പ്പാ​ത്തി​യു​ടെ പ​രു​വ​ത്തി​ൽ കു​ഴ​ച്ച് മാ​വ് റെ​ഡി​യാ​ക്കി വെ​ക്കു​ക. മു​ട്ട പു​ഴു​ങ്ങി ര​ണ്ടാ​യി മു​റി​ച്ചു​വെ​ക്കു​ക.

പാ​ൻ ചൂ​ടാ​ക്കി വെ​ളി​ച്ചെ​ണ്ണ ചേ​ർ​ത്ത് സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല എ​ല്ലാം പൊ​ടി​യാ​യി അ​രി​ഞ്ഞ​ത് ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ആ​വ​ശ്യ​ത്തി​ന് ഉ​പ്പും, മ​ഞ്ഞ​ൾ​പൊ​ടി, മു​ള​കു​പൊ​ടി, ഗ​രം മ​സാ​ല, ചി​ക്ക​ൻ മ​സാ​ല എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ്‌ ചെ​യ്ത് മ​സാ​ല​യു​ടെ പ​ച്ച​മ​ണം മാ​റി​യാ​ൽ വേ​വി​ച്ചു​വെ​ച്ച ചി​ക്ക​നും കു​റ​ച്ച് മ​ല്ലി​യി​ല​യും ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ്‌ ചെ​യ്ത് വെ​ക്കു​ക.

ഇ​നി കു​ഴ​ച്ചു​വെ​ച്ച മൈ​ദ മാ​വി​ൽ​നി​ന്ന് ഒ​രു ച​പ്പാ​ത്തി ഉ​ണ്ടാ​ക്കി അ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് ചി​ക്ക​ൻ മ​സാ​ല​യും ഒ​രു പീ​സ് മു​ട്ട​യും വെ​ച്ച് അ​ടു​ത്ത ഒ​രു ച​പ്പാ​ത്തി​കൂ​ടി ഉ​ണ്ടാ​ക്കി അ​തി​നു മു​ക​ളി​ൽ വെ​ച്ച് ക​വ​ർ ചെ​യ്ത് ഒ​രു പി​സ ക​ട്ട​റോ ക​ത്തി​യോ വെ​ച്ച് നാ​ലു സൈ​ഡും ക​ട്ട്‌ ചെ​യ്ത് ചൂ​ടാ​യ ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക..

Tags