മണം കൊണ്ട് മയക്കുന്ന മലബാർ ദം ബിരിയാണി
ആവശ്യമായ സാധനങ്ങൾ
ചിക്കൻ മസാലയ്ക്ക്
ചിക്കൻ – 1 കിലോ
സവാള – 4 എണ്ണം, നീളത്തിൽ അരിഞ്ഞത്
തക്കാളി – 2 എണ്ണം
ഇഞ്ചി – 2 ടേബിൾസ്പൂൺ, അരച്ചത്
വെളുത്തുള്ളി – 2 ടേബിൾസ്പൂൺ, അരച്ചത്
പച്ചമുളക് – 4–5 എണ്ണം
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1½ ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
പെരുംജീരകം പൊടി – 1 ടീസ്പൂൺ
തൈര് – ½ കപ്പ്
മല്ലിയില – ½ കപ്പ്
പുതിനയില – ¼ കപ്പ്
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
അരിക്ക്
ജീരകശാല/കൈമ അരി – 3 കപ്പ്
വെള്ളം – ആവശ്യത്തിന്
കറുവപ്പട്ട – 2 കഷണം
ഏലക്ക – 4
ഗ്രാമ്പൂ – 4
ബേലീഫ് – 1
നെയ്യ് – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ദം ചെയ്യാൻ
വറുത്ത സവാള – 1 കപ്പ്
കശുവണ്ടി – ¼ കപ്പ്
ഉണക്കമുന്തിരി – ¼ കപ്പ്
നെയ്യ് – 2–3 ടേബിൾസ്പൂൺ
കുങ്കുമപ്പൂവ് – കുറച്ച്
ചൂടുപാൽ – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
അരി തയ്യാറാക്കാം: ജീരകശാല അരി കഴുകി 20–30 മിനിറ്റ് കുതിർക്കുക. വെള്ളം തിളപ്പിച്ച് കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ, ബേലീഫ്, ഉപ്പ് എന്നിവ ചേർക്കുക. അരി ചേർത്ത് ഏകദേശം 70% വേവിക്കുക. വെള്ളം ഊറ്റി മാറ്റിവയ്ക്കുക.
ചിക്കൻ മസാല: പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് വഴറ്റുക. തക്കാളി ചേർത്ത് നന്നായി മയക്കുക.
മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പെരുംജീരകം പൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക. തൈര് ചേർത്ത് നന്നായി ഇളക്കുക.
ചിക്കൻ, ഉപ്പ്, മല്ലിയില, പുതിനയില, നാരങ്ങാനീര് എന്നിവ ചേർത്ത് മൂടിവച്ച് ചിക്കൻ ഏകദേശം 80–90% വേവുന്നതുവരെ പാകം ചെയ്യുക.
ലെയറിംഗ്: ചിക്കൻ മസാലയ്ക്ക് മുകളിൽ പകുതി ചോറ് പരത്തുക. വറുത്ത സവാള, കശുവണ്ടി, ഉണക്കമുന്തിരി, മല്ലിയില, പുതിനയില എന്നിവ വിതറുക. ബാക്കി ചോറ് മുകളിൽ ചേർക്കുക.
കുങ്കുമപ്പൂവ് ചൂടുപാലിൽ കലക്കി മുകളിൽ ഒഴിക്കുക. നെയ്യും കുറച്ച് വറുത്ത സവാളയും ചേർക്കുക.
പാത്രം നന്നായി അടച്ച് വളരെ ചെറിയ തീയിൽ 15–20 മിനിറ്റ് ദം ചെയ്യുക. തീ ഓഫ് ചെയ്ത ശേഷം 10 മിനിറ്റ് കൂടി അടച്ചുവയ്ക്കുക.
അടിഭാഗത്തെ മസാലയും മുകളിലെ ചോറും സാവധാനം ഇളക്കി ചൂടോടെ വിളമ്പാം.
.jpg)

