കുക്കറിൽ ചായയുണ്ടാക്കി കുടിച്ചാലോ ?
Dec 17, 2025, 08:50 IST
അവശ്യ സാധനങ്ങൾ
പാല് – ഒരു കപ്പ്
വെള്ളം – 1 ടേബിൾസ്പൂൺ
ചായപ്പൊടി – കടുപ്പത്തിന് ആവശ്യത്തിന്
പഞ്ചസാര – മധുരത്തിന് ആവശ്യമുള്ളത്
ഏലക്ക – 2 എണ്ണം
തയാറാക്കുന്ന വിധം
കുക്കറിലേക്ക് പാലും, വെള്ളവും, ചായപ്പൊടിയും, മധുരത്തിന് ആവശ്യമുള്ള പഞ്ചസാരയും, ഏലക്കായും ചേർക്കുക. ഇനി കുക്കർ അടച്ചുവയ്ക്കുക. രണ്ട് വിസിൽ വരുന്നത് വരെ കാക്കാം. നല്ല സ്ട്രോങ്ങ് ആൻഡ് ടേസ്റ്റി ആയിട്ടുള്ള ചായ റെഡിയായി. ഇനി അടുത്ത തവണ ഇതുപോലെ ചായ ഉണ്ടാക്കി നോക്കണേ.
tRootC1469263">.jpg)


