പപ്പായ കൊണ്ടൊരു മോരുകറി ഉണ്ടാക്കിയാലോ

Cucumber buttermilk curry

ആവശ്യമായ സാധനങ്ങൾ

പപ്പായ – ചെറുതായി നുറുക്കിയത്
കാന്താരി – 15 എണ്ണം
ചെറിയ ഉള്ളി – 10 എണ്ണം
വെളുത്തുള്ളി – 5
ഉണക്കമുളക് – 3
മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ
കായപ്പൊടി – ഒരു ടീസ്പൂൺ
തൈര് – ഒരു കപ്പ്
ഉപ്പ് –
കടുക് –
ഇഞ്ചി –
കറിവേപ്പില –
വെളിച്ചെണ്ണ –
ഉലുവ – അര ടീസ്പൂൺ
വെള്ളം – ഒരു കപ്പ്

tRootC1469263">


ഉണ്ടാക്കുന്ന വിധം

ചെറുതായി കഷണങ്ങളാക്കിയ പപ്പായിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ കായപ്പൊടിയും അര ടീസ്പൂൺ ഉപ്പും കുറച്ച് കാന്താരിയും , ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക. ഇനി പത്രം അടുപ്പിൽ വച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിന് ശേഷം ഒരു ടീസ്പൂൺ കടുകും അര ടീസ്പൂൺ ഉലുവയും കൂടി ഇട്ട് കൊടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചതച്ചെടുത്ത് അത് ഇതിലേക്ക് ഇട്ടുകൊടുത്ത് നന്നായി വഴറ്റിയെടുക്കുക. ഒപ്പം തന്നെ ഉണക്കമുളകും കറിവേപ്പിലയും കാന്താരി മുളകും ചേർത്ത് കുറച്ചു വഴറ്റിയതിനുശേഷം നേരത്തെ യോജിപ്പിച്ച് വച്ച പപ്പായ ചേർത്ത് ചെറിയ തീയിൽ വഴറ്റി അടച്ചുവെച്ച് വേവിക്കുക. ശേഷം ഒരു കപ്പ് തൈരും ഒരു കപ്പ് വെള്ളവും കൂടി നന്നായി മിക്സിയിൽ പിടിച്ചെടുക്കുക . ഈ അടിച്ചെടുത്ത മോര് ഇതിലേക്ക് ഒഴിച്ച്നന്നായി തിളപ്പിക്കുക. കിടിലൻ ടേസ്റ്റിൽ പപ്പായ മോരു കറി തയാർ.

Tags