സ്റ്റീം പുഡിംഗ്’ തയ്യാറാക്കിയാലോ.
ചേരുവകൾ
1.തൈര്- 3 കപ്പ്
2.ഏലയ്ക്കാപ്പൊടി- 1/4 ടീസ്പൂൺ
3. മിൽക്കി മിസ്റ്റ് കണ്ടൻസ്ഡ് മിൽക്ക്- 1 കപ്പ്
തയ്യാറാക്കേണ്ടുന്ന വിധം
മൂന്ന് കപ്പ് തൈരെടുത്ത് ഒരു വൃത്തിയുള്ള തുണിയിൽ കെട്ടി ഒരു അരിപ്പയ്ക്ക് മുകളിൽ വയ്ക്കാവുന്നതാണ്. ഇതിന് മുകളിൽ ചെറിയൊരു ഭാരം എടുത്ത് വെച്ച് 30 മിനിറ്റ് നേരം വെക്കണം. തൈരിലെ അമിതമായിട്ടുള്ള വെള്ളം പൂര്‍ണമായും പോകുന്നതിന് പേണ്ടിയാണ് ഭാരം എടുത്ത് വെക്കുന്നത്. പിന്നീട് വെള്ളം നീക്കിയ ഈ കട്ടിയുള്ള തൈരെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്കും ഏലയ്ക്കാപ്പൊടിയും ഒരുമിച്ച് ചേർക്കണം. പിന്നീട് ഒരു വിസ്ക് ഉപയോഗിച്ച് ഈ മിശ്രിതം നല്ലപോലെ ബീറ്റ് ചെയ്തെടുക്കുക.
tRootC1469263">ഒട്ടും തരിപോലുമില്ലാതെ വേണം ബീറ്റ് ചെയ്തെടുക്കാൻ. വെണ്ണപോലെ മൃദുവാകുന്നത് വരെ തുടരുക. ശേഷം ഈ തയ്യാറാക്കിയ മിശ്രിതം ഒരു കേക്ക് ടിന്നിലേക്കോ പരന്ന പാത്രത്തിലേക്കോ മാറ്റണം. ഇതൊരു സ്റ്റീമറിലോ ഇഡ്ഡസി പാത്രത്തിലോ 25 മിനുട്ട് വെച്ച് ആവിയില്‍ വേവിക്കണം. വെന്തുകഴിഞ്ഞ പുഡിംഗ് പുറത്തെടുത്ത് 2 മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കാം. പിന്നീട് നന്നായി തണുപ്പിച്ചതിനുശേഷം ഉപയോഗിക്കാം. സ്വാദിഷ്ഠമായ ‘സ്റ്റീം പുഡിംഗ്’ റെഡി.
.jpg)


