മസാല ബട്ടർ മിൽക്ക് തയ്യാറാക്കിയാലോ?
May 17, 2026, 08:05 IST
വേണ്ട ചേരുവകൾ
മല്ലിയില -2 സ്പൂൺ
പുതിനയില -2 സ്പൂൺ
പച്ചമുളക് -1 എണ്ണം
വറുത്ത ജീരകപ്പൊടി -1 സ്പൂൺ
കറുത്ത ഉപ്പ് -1/2 സ്പൂൺ
തൈര് -1 ഗ്ലാസ്സ്
ഐസ് ക്യൂബുകൾ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മല്ലിയില, പുതിനയില, പച്ചമുളക്, വറുത്ത ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ്, തൈര് എന്നിവ നല്ലതുപോലെ മിക്സി ജാറിൽ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം ഒരു ഗ്ലാസിലേയ്ക്ക് അരിച്ചൊഴിച്ചതിനുശേഷം ഐസ്ക്യൂബ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇതോടെ മസാല ബട്ടർ മിൽക്ക് റെഡി.
.jpg)

