അടിപൊളി രുചിയില്‍ മുട്ടയും ചേര്‍ത്ത് സോയ ഇതുപോലെ ഉണ്ടാക്കി നോക്കൂ
ചേരുവ
സോയ - ഒരു കപ്പ്
ബട്ടര്‍ - ആവശ്യത്തിന്
വെളുത്തുള്ളി -10 അല്ലി
ഇഞ്ചി - ചെറിയ കഷണം
സവാള -1
തക്കാളി -1
കാപ്‌സിക്കം - കാല്‍ ഭാഗം
മുളകു പൊടി - ഒരുടീസ്പൂണ്‍
മഞ്ഞ പൊടി - കാല്‍ ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
കുരുമുളകു പൊടി - അര ടീസ്പൂണ്‍
മുട്ട - 4
ഉണ്ടാക്കുന്ന വിധം
വെള്ളം തിളച്ചു വരുമ്പോള്‍ സോയ വേവിച്ചെടുക്കുക. വെന്ത സോയ ഊറ്റി എടുക്കുക. തണുത്തതിനു ശേഷം വെള്ളം മുറുക്കി പ്പിഴിഞ്ഞു കളയുക. ഇത് മിക്‌സിയിലേക്കിട്ട് ഒന്നു ക്രഷ് ചെയ്‌തെടുക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് കുറച്ചു ബട്ടര്‍ ഇട്ട് ഒന്നു മെല്‍റ്റായി വരുമ്പോള്‍ വെളുത്തുള്ളി ചെറുതായി കട്ട് ചെയ്ത് ഒന്നു വഴറ്റുക.
ശേഷം ഇഞ്ചി അരിഞ്ഞതും ചേര്‍ക്കുക. ഇതിലേക്ക് സവാള കട്ട് ചെയ്തതും ചേര്‍ത്തു കൊടുക്കുക. ഒന്നു വഴന്നുവന്നാല്‍ ഇതിലേക്ക് ഒരു തക്കാളിയും കാപ്‌സിക്കവും ചേര്‍ത്ത് ഒന്നു കൂടെ ഇളക്കുക. വെന്തു പോവരുത്. തീ കുറച്ചു വച്ച് ഇതിലേക്ക് മുളകു പൊടിയും കുരുമുളകു പൊടിയും ചിക്കന്‍ മസാല പൊടിയും ഗരം മസാലയും ചേര്‍ക്കുക.
വലിയ ജീരകം പൊടിച്ചതും ചേര്‍ത്ത് ഒന്നുകൂടെ ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും സോയയും ചേര്‍ത്ത് ഒന്നു ഇളക്കി ക്കൊടുക്കുക. ഇതിലേക്ക് കറിവേപ്പിലയും കൂടെ മുറിച്ചിട്ട് ഇളക്കുക. ഒരു പാനില്‍ കുറച്ചു ബട്ടര്‍ ചേര്‍ത്ത് മൂന്നോ നാലോ കോഴിമുട്ടയും കൂടെ ചേര്‍ത്ത് ഇതിലേക്ക് കുരുമുളകും മുളകുപൊടിയും ചേര്‍ത്ത് ചിക്കിയെടുക്കുക. ഇതും കൂടെ അതിലേക്ക് ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിനു മുകളില്‍ മല്ലിയില കൂടി വിതറി കഴിച്ചു നോക്കൂ... വേറെ കറിയൊന്നും വേണ്ടിവരില്ല.
.jpg)


