എരുവുള്ള ഉണ്ണിയപ്പം ഉണ്ടാക്കിയാലോ

KuzhiPaniyaram

 കുഴി പനിയാരം കഴിയ്ക്കാം

വേണ്ട സാധനങ്ങള്‍

ഇഡ്ഡലി മാവ് :- അര കപ്പ്‌
സവാള / ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് :- ആറു ടേബിള്‍ സ്പൂണ്‍
പച്ച മുളക് ചെറുതായി അരിഞ്ഞത് :- ഒരെണ്ണം
കറിവേപ്പില + മല്ലിയില കുനു കുനെ അരിഞ്ഞത് :- രണ്ടു സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് :- അര സ്പൂണ്‍
കടുക് :- ഒരു സ്പൂണ്‍
എണ്ണ :- ഒരു സ്പൂണ്‍

tRootC1469263">

എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം പച്ചമുളകും ഇഞ്ചിയും വഴറ്റുക. ഇനി സവാളയും ഇലകളും ചേര്‍ത്ത് ഒന്ന് വാട്ടിയ ശേഷം ഇത് ഇഡ്ഡലി കൂട്ടില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഉണ്ണിയപ്പ ചട്ടി ചൂടാകുമ്പോള്‍ എണ്ണ മെല്ലെ തടവിയ ശേഷം കോരിയൊഴിക്കുക. (മറിച്ചിടാന്‍ മറക്കല്ലേ.. ) രണ്ടു വശവും മൊരിച്ചെടുക്കുക. വേണമെങ്കില്‍ തേങ്ങാ ചമ്മന്തി ഉണ്ടാക്കി കഴിയ്ക്കാം. ഇനി ചമ്മന്തി ഒന്നും ഇല്ലെങ്കിലും ഇത് കഴിയ്ക്കാം...!!!

Tags