ചെമ്മീൻ പിടി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

No fish curry, today's special shrimp fry

ചേ​​രു​​വ​​ക​​ൾ

ചെ​​മ്മീ​​ൻ-250g
പെ​​രി​​ഞ്ചീ​​ര​​കം-1/2tsp
ചു​​മ​​ന്നു​​ള്ളി-6
ഇ​​ഞ്ചി-1/2tsp
ത​​ക്കാ​​ളി-1
മു​​ള​​ക് പൊ​​ടി-1/2tsp
മ​​ല്ലി പൊ​​ടി-1tsp
വെ​​ളി​​ച്ചെ​​ണ്ണ- ആ​​വ​​ശ്യ​​ത്തി​​ന്
ക​​റി​​വേ​​പ്പി​​ല- കു​​റ​​ച്ച്
അ​​രി​​പ്പൊ​​ടി-1​​ക​​പ്പ്
തേ​​ങ്ങ-1 ക​​പ്പ്
വെ​​ള്ളം-3 ക​​പ്പ്
ഉ​​പ്പ്-​​ആ​​വ​​ശ്യ​​ത്തി​​ന്

ത​യാ​റാ​ക്കു​ന്ന വി​ധം
ചെ​​മ്മീ​​ൻ വൃ​​ത്തി​​യാ​​ക്കി ഉ​​പ്പും മ​​സാ​​ല​​ക​​ൾ ചേ​​ർ​​ത്ത് ന​​ന്നാ​​യി വേ​​വി​​ച്ച് വെ​​ളി​​ച്ചെ​​ണ്ണ ഒ​​ഴി​​ച്ച് ഫ്രൈ ​​ചെ​​യ്യു​​ക. അ​​തേ എ​​ണ്ണ​​യി​​ൽ ഉ​​ള്ളി, ഇ​​ഞ്ചി, ത​​ക്കാ​​ളി ചേ​​ർ​​ത്ത് മൂ​​പ്പി​​ച്ച് ചെ​​മ്മീ​​ൻ ഫ്രൈ ​​മി​​ക്സ് ആ​​ക്കി, തേ​​ങ്ങ, ജീ​​ര​​കം, ചു​​മ​​നു​​ള്ളി കൂ​​ട്ട് അ​​ര​​ച്ച് ചെ​​മ്മീ​​ൻ മ​​സാ​​ല​​യി​​ൽ ചേ​​ർ​​ത്തി​​ള​​ക്കു​​ക. വെ​​ള്ളം തി​​ള​​ച്ചു വ​​രു​​മ്പോ​​ൾ ഉ​​പ്പ് ഇ​​ട്ട് തേ​​ങ്ങ അ​​ര​​ച്ച​​തും അ​​രി​​പ്പൊ​​ടി​​യി​​ൽ വാ​​ട്ടി എ​​ടു​​ക്കു​​ക. ന​​ന്നാ​​യി കു​​ഴ​​ച്ച് ചെ​​റി​​യ ചെ​​റി​​യ ഉ​​രു​​ള​​ക​​ൾ ആ​​ക്കി ആ​​വി​​യി​​ൽ അങ്ങ് വേ​​വി​​ച്ചെടുക്കുക. ശേ​​ഷം ചെ​​മ്മീ​​ൻ മ​​സാ​​ല​​യി​​ൽ മി​​ക്സ് ചെ​​യ്യു​​ക. അ​​വ​​സാ​​നം ചു​​മ​​ന്നു​​ള്ളി വെ​​ളി​​ച്ചെ​​ണ്ണ​​യി​​ൽ മൂ​​പ്പി​​ച്ച് വേ​​പ്പി​​ല ചേ​​ർ​​ത്ത് താ​​ളി​​ച്ചു ചേ​​ർ​​ക്കാം. തേങ്ങ, ജീരകം, ചുവന്നുള്ളി എന്നിവ അരച്ചുകേർത്ത മിശ്രിതം കൂടി ഇതിലേയ്ക്ക് ചേർക്കുന്നതോടെ ഹമ്പോ…സംഭവം വേറെ ലെവലാണ്. ഒന്ന് പരീക്ഷിച്ച് നോക്കിക്കോളൂന്നേ.

tRootC1469263">

Tags