മാമ്പഴം കൊ‌ണ്ട് പുഡ്ഡിങ് ഉണ്ടാക്കിയാലോ?

How about making pudding with mango?

ആവശ്യമായ ചേരുവകൾ

മാങ്ങ: 2 എണ്ണം (നന്നായി പഴുത്തത്)

പാൽ: 1.5 കപ്പ്

പഞ്ചസാര: ½ കപ്പ് (മാങ്ങയുടെ മധുരത്തിനനുസരിച്ച് മാറ്റം വരുത്താം)

കോൺഫ്ലോർ: ¼ കപ്പ്

ഉപ്പ്: ഒരു നുള്ള്

തയാറാക്കുന്ന രീതി

മാങ്ങ പൾപ്പ് തയ്യാറാക്കുക. മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മുറിക്കുക. ഇത് മിക്സിയിലിട്ട് അല്പം പാലും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ബാക്കിയുള്ള പാലിൽ കോൺഫ്ലോർ ചേർത്ത് കട്ടകളില്ലാതെ നന്നായി കലക്കി വെക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അടിച്ചു വച്ചിരിക്കുന്ന മാങ്ങാ മിശ്രിതം ഒഴിക്കുക. ഇടത്തരം തീയിൽ ഇത് നന്നായി ഇളക്കിക്കൊണ്ടിരിക്കുക. കുറുക്കിയെടുക്കാം.

മിശ്രിതം തിളച്ചു തുടങ്ങുമ്പോൾ കലക്കി വച്ചിരിക്കുന്ന കോൺഫ്ലോർ മിശ്രിതം ഇതിലേക്ക് സാവധാനം ഒഴിക്കുക. തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. മിശ്രിതം നല്ലപോലെ കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക.ചൂടോടെ തന്നെ പുഡ്ഡിങ് സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഇത് ഒഴിക്കുക. തണുത്ത ശേഷം 2-3 മണിക്കൂർ ഫ്രിജിൽ വച്ച് സെറ്റ് ചെയ്യാവുന്നതാണ്.

Tags