ഹോംമെയ്ഡ് പിസ്സ തയ്യാറാക്കിയാലോ

making homemade pizza
making homemade pizza

മൈദ -രണ്ട് കപ്പ് 
ചൂടുപാൽ -രണ്ട് ടേബിൾസ്പൂൺ 
യീസ്റ്റ് -ഒരു ടീസ്പൂൺ 
പഞ്ചസാര -ഒരു ടീസ്പൂൺ 
ഉപ്പ് -ആവശ്യത്തിന് 
വെള്ളം -മുക്കാൽ കപ്പ്
ഒലിവ് ഓയിൽ -ഒരു ടീസ്പൂൺ 
സബോള അരിഞ്ഞത് -ഒന്ന് 
തക്കാളി അരിഞ്ഞത് -ഒന്ന് 
കാപ്സിക്കം അരിഞ്ഞത് -അര കഷണം 
മൊസെറെല്ല ചീസ് -200 ഗ്രാം 
പിസ്സ സോസ് -രണ്ട് ടേബിൾസ്പൂൺ 
ഒറിഗാനോ -ഒരു ടീസ്പൂൺ
സോസേജ് വേവിച്ചത് -മുക്കാൽ കപ്പ്. 

tRootC1469263">

തയ്യാറാക്കുന്ന വിധം 

1.ആദ്യം തന്നെ ചൂടു പാലിൽ പഞ്ചസാരയും യീസ്ററും ചേർത്ത് യീസ്റ്റ് പൊന്തൻ വെക്കുക.( 10mts). 
2. ഒരു ബൗളിൽ രണ്ടു കപ്പ് മൈദ ഇട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു സ്പൂൺ ഒലിവ് ഓയിലും പൊന്തിയ യീസ്റ്റും ഒഴിച്ചു ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലപോലെ സോഫ്റ്റായി കുഴയ്ക്കുക.
3.ഇത് കവർ ചെയ്തു ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ വെക്കുക. 
4. ഓവൻ 20 മിനിറ്റ് 220 സെൽഷ്യസിൽ പ്രീ ഹീറ്റ് ചെയ്ത ഇടുക.
5.പിസ്സ ഡോ ഒരു മണിക്കൂറിനുശേഷം പിസാ പാനിൽ കുറച്ചു മൈദ ഇട്ടു കൈ കൊണ്ട് നല്ലപോലെ പരത്തുക. ഇതിനു മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന സോസും സവാളയും കാപ്സിക്കവും തക്കാളിയും സോസേജ്, ഒറിഗാനോയും ചീസും നല്ലപോലെ വിതറി ഇടുക. 
6. പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക. 
(ഇതേ അളവിൽ എല്ലാ ചേരുവകളും ഉപയോഗിച്ച് ഓവനില്ലാതെ സ്റ്റൗവിൽ വെച്ചും വിസ തയ്യാറാക്കി എടുക്കാം.)

Tags