വെട്ടു കേക്ക് വീട്ടിൽ ഉണ്ടാക്കിയാലോ?
വെട്ടു കേക്ക് വീട്ടിൽ ഉണ്ടാക്കിയാലോ?
ആവശ്യ സാധങ്ങൾ:
1.മൈദ – 500 ഗ്രാം
2.സോഡാപ്പൊടി – ഒരു നുള്ള്
3.മുട്ട അടിച്ചത് – മൂന്ന് എണ്ണം
4.പഞ്ചസാര പൊടിച്ചത് – രണ്ടു കപ്പ്
നെയ്യ് – ഒരു സ്പൂൺ
പാൽ – ഒരു സ്പൂൺ
വനില എസൻസ് – അര സ്പൂൺ
ഏലക്കായ് പൊടിച്ചത് – അഞ്ച് എണ്ണം
എണ്ണ – ആവശ്യത്തിന്
tRootC1469263">ഉണ്ടാക്കുന്ന വിധം:
ആദ്യം മൈദയും സോഡാപ്പൊടിയും യോജിപ്പിച്ച് വെയ്ക്കുക. ശേഷം മുട്ട നന്നായി അടിച്ച് പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മൈദ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ചപ്പാത്തിക്കു കുഴയ്ക്കുന്നതു പോലെ നന്നായി കുഴച്ച് നന്നഞ്ഞ തുണികൊണ്ട് മൂടിവയ്ക്കുക.
രണ്ട് മണിക്കൂറിന് ശേഷം അരയിഞ്ചു കനത്തിൽ പരത്തി ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഓരോ കഷണത്തിന്റെയും ഓരോ മൂല നടുക്കു നിന്നു താഴോട്ടു പിളർത്തി ഇതളുപോലെയാക്കണം. ശേഷം എണ്ണ ചൂടാക്കി അതിൽ വറുത്തു കോരിയെടുക്കുക.
.jpg)


