എ​ഗ് ബൈറ്റുകൾ ഉണ്ടാക്കിയാലോ?

How about making egg bites?

ബ്രേക്ക് ഫാസ്റ്റായും സ്നാക്കായുമൊക്കെ എ​ഗ് ബൈറ്റുകൾ കഴിക്കാം. വളരെ എളുപ്പത്തിലും രുചിയിലും ഈ വിഭവം എങ്ങനെ ഉണ്ടാക്കാമെന്ന് 

മുട്ട – 6 എണ്ണം
പാൽ/തൈര് – ¼ കപ്പ്
ഉള്ളി (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺ
ക്യാപ്‌സിക്കം – (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺ
ചീര (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺ
പുഴുങ്ങിയ ചോളം – 2 ടേബിൾസ്പൂൺ
കാരറ്റ് (ഗ്രേറ്റ് ചെയ്തത്) – 2 ടേബിൾസ്പൂൺ
കുരുമുളക് പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നെയ്യ്/എണ്ണ – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആ​ദ്യം 180°C ൽ ഓവൻ പ്രീഹീറ്റ് ചെയ്യണം. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് പാലോ തൈരോ ചേർത്ത് നന്നായി അടിച്ചെടുക്കാം. ശേഷം ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും ഒപ്പം ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് ‌നന്നായി യോജിപ്പിക്കുക. മഫിൻ ട്രേകളിൽ എണ്ണ പുരട്ടി, മൗൾഡുകളിൽ മിശ്രിതം ഒഴിക്കാം. ഓരോന്നും ഏകദേശം ¾ ഭാഗമാണ് നിറയ്ക്കേണ്ടത്. ശേഷം 15-18 മിനിറ്റ് നേരം ബേക്ക് ചെയ്തെടുത്താൽ നല്ല ടേസ്റ്റി എ​ഗ് ബൈറ്റുകൾ റെഡി. പുറത്തെടുത്ത് ചെറുതായി തണുത്ത ശേഷം മാത്രമേ മൗൾഡിൽ നിന്ന് ഇവ മാറ്റാവൂ.
 

Tags