ഇന്ന് രുചിയൂറും തരി ബിരിയാണി റെഡിയാക്കിയാലോ?

How about making delicious biryani with ruchiyur today?


ആവശ്യമുള്ള സാധനങ്ങൾ

തരി (റവ )- 200 ഗ്രാം
ഉള്ളി- 2 എണ്ണം
പച്ചമുളക്- 10 എണ്ണം
ഇഞ്ചി- 2 tsp
ഓയിൽ- 3 tsp
ഗീ- 3 tsp
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന്
ചെമ്മീൻ- 1 കപ്പ്‌
ചെറുനാരങ്ങ- 2 എണ്ണം
ഗരം മസാല- 1/2 tsp
കുരുമുളക്പൊടി- 1 tsp
മഞ്ഞൾപൊടി- 1/2 tsp
മല്ലിപ്പൊടി- 1/2 tsp

tRootC1469263">

തയ്യാറാക്കുന്ന വിധം
ആദ്യം ചെമ്മീൻ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ഒരു പാനിൽ ഓയിൽ അല്ലെങ്കിൽ ഗീ ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റണം. ഇതിലേയ്ക്ക് ആവശ്യമായ മസാലപ്പൊടികളും ഉപ്പും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയ ശേഷം വെള്ളം ചേർത്ത് തിളപ്പിക്കുക.

തിളച്ച വെള്ളത്തിലേയ്ക്ക് വറുത്ത റവയും നേരത്തെ വറുത്തു വെച്ച ചെമ്മീനും ചേർത്ത് നന്നായി യോജിപ്പിക്കണം. അവസാനം അല്പം നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്ത ശേഷം അടച്ചുവെച്ച് അഞ്ച് മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുത്താൽ സ്വാദിഷ്ടമായ തരി ബിരിയാണി റെഡിയാണേ. ചെമ്മീനിന് പുറമെ ഇറച്ചിയോ ചിക്കനോ ഉപയോഗിച്ചും ഈ വിഭവം തയ്യാറാക്കാവുന്നതാണ്
 

Tags