മല്ലിയില ചമ്മന്തി ഉണ്ടാക്കിയാലോ?

Coriander

ആവശ്യ സാധനങ്ങൾ:
മല്ലിയില – ഒരു പിടി
ചെറിയ ഉള്ളി – 5 – 6 എണ്ണം
പച്ചമുളക് – എരുവ് അനുസരിച്ച്
പുളി – നെല്ലിക്ക വലുപ്പത്തിൽ
തേങ്ങ ചിരകിയത് – ആവശ്യത്തിന്
കറിവേപ്പില – 2 ഇല
ഉപ്പ് – ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം:

ഒരു മിക്സിയുടെ ജാറിലേക്ക് എടുത്ത് വെച്ചിരിക്കുന്ന തേങ്ങാ, മല്ലിയില, ചെറിയ ഉള്ളി, പച്ചമുളക്, പുളി, ഉപ്പ് എന്നിവ ചേർത്ത് വെള്ളം തൊടാതെ നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർക്കാം. വെള്ളം ചേർക്കാതെ അരയ്ക്കുന്നതാണ് നല്ലത്. രുചികരമായ മല്ലിയില ചമ്മന്തി റെഡി

Tags