ബ്രെഡ് ടോസ്റ്റിന് കിടിലൻ മേക്കോവർ നൽകാം
ചേരുവകൾ
ബ്രെഡ്
നെയ്യ്
പഞ്ചസാര
പാൽ
പാൽപ്പൊടി
ഈന്തപ്പഴം
കറുവാപ്പട്ട
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് ബ്രെഡ് എടുത്ത് അരികുകൾ മുറിച്ചു കളഞ്ഞ് മുകളിൽ നെയ്യ് പുരട്ടുക.
അൽപ്പം പഞ്ചാസര കൂടി മുകളിൽ ചേർക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ച് നെയ്യ് പുരട്ടി ബ്രെഡിൻ്റെ ഇരുവശങ്ങളും ചൂടാക്കുക.
ഒരു പാത്രത്തിൽ മുക്കാൽ കപ്പ് പാൽ എടുത്ത് അടുപ്പിൽ വെച്ച് അര ടേബിൾസ്പൂൺ പാൽപ്പൊടി ചേർത്തിളക്കുക.
കുരുകളഞ്ഞ അഞ്ച് ഈന്തപ്പഴത്തിലേയ്ക്ക് കാൽ കപ്പ് പാൽ ചേർത്ത് അരച്ചെടുക്കുക.
അടുപ്പിൽ വെച്ചിരിക്കുന്ന പാൽവറ്റി വരുമ്പോൾ ഇന്തപ്പഴം അരച്ചെടുത്തത് ചേർത്തിളക്കി കുറുക്കിയെടുക്കുക.
ഒരു നുള്ള് കറുവാപ്പട്ട പൊടിച്ചതു കൂടി ചേർത്തിളക്കാം.
മാറ്റി വെച്ചിരിക്കുന്ന ബ്രെഡിനു മുകളിലായി ഇതൊഴിച്ച് കഴിക്കാം.
.jpg)


