വാനില ഐസ്ക്രീം തയ്യാറാക്കാം
Mar 9, 2026, 10:30 IST
ചേരുവകൾ
പാൽ – 2 കപ്പ്
ഫ്രെഷ് ക്രീം – 1 കപ്പ്
പഞ്ചസാര – 1/2 കപ്പ്
വാനില എസൻസ് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാൽ ഒരു പാത്രത്തിൽ ചൂടാക്കി പഞ്ചസാര ചേർത്ത് പൂർണ്ണമായി ലയിപ്പിക്കുക. ഇത് തണുത്ത ശേഷം ക്രീവും വാനില എസൻസും ചേർത്ത് നന്നായി ഇളക്കുക.
മിശ്രിതം ഒരു എയർടൈറ്റ് പാത്രത്തിൽ ഒഴിച്ച് 2 മണിക്കൂർ ഫ്രീസറിൽ വെക്കുക.
പുറത്ത് എടുത്ത് ഒരിക്കൽ നന്നായി ബീറ്റുചെയ്ത് വീണ്ടും 6–8 മണിക്കൂർ ഫ്രീസറിൽ വെക്കുക.
.jpg)


