തക്കാളി ഇങ്ങനെ ചെയ്തെടുക്കൂ
ചേരുവകൾ
എണ്ണ
പെരും ജീരകം
ഇഞ്ചി
കറിവേപ്പില
സവാള
ഉപ്പ്
മഞ്ഞൾപ്പൊടി
മുളകുപൊടി
കുരുമുളകുപൊടി
തക്കാളി
സോയ സോസ്
തക്കാളി സോസ്
തയ്യാറാക്കുന്ന വിധം
കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് മൂന്ന് തക്കാളി വട്ടത്തിൽ അരിഞ്ഞത് മുകളിൽ വെച്ച് വേവിക്കാം.
ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് വറുക്കാം.
ഇതിലേയ്ക്ക് ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ,വെളുത്തുള്ളി അരിഞ്ഞത് രണ്ട് ടീസ്പൂൺ, അൽപ്പം കറിവേപ്പില എന്നിവ ചേർത്തിളക്കാം.
സവാള വട്ടത്തിൽ അരിഞ്ഞതും ചേർത്ത് വഴറ്റാം.
ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കാം.
ഇതിലേയ്ക്ക് വേവിച്ച തക്കാളി കൂടി ചേർക്കുക. ഒരു ടീസ്പൂൺ സോയസോസും, രണ്ട് ടേബിൾ സ്പൂൺ തക്കാളി സോസും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
.jpg)


