കടുപ്പമേറിയ ചായ ഇനി കുക്കറിൽ ഉണ്ടാക്കാം

tea
tea

ചേരുവകൾ

    പാൽ- 1 കപ്പ്
    വെള്ളം- 1/2 കപ്പ്
    ചായപ്പൊടി- 1.5 ടീസ്പൂൺ
    പഞ്ചസാര- ആവശ്യത്തിന്
    ഇഞ്ചി- ആവശ്യത്തിന്
    ഏലയ്ക്ക- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഒരു പ്രഷർ കുക്കറിലേയ്ക്ക് ഒരു കപ്പ് പാലൊഴിക്കാം. അതിലേയ്ക്ക് അര കപ്പ് വെള്ളമൊഴിക്കാം. 
    ശേഷം ഒന്നര ടീസ്പൂൺ തേയിലപ്പൊടി, ആവശ്യത്തിന് പഞ്ചസാര, ചതച്ച ഇഞ്ചി, ഏലയ്ക്ക എന്നിവ ചേർത്തു കൊടുക്കാം. (ചായ ഉണ്ടാക്കുമ്പോൾ പാലിൽ നിന്നും കട്ടിയായി അടിയിൽ പിടിക്കുമോ എന്ന പേടി ഉണ്ടെങ്കിൽ പഞ്ചസാര ഒഴിവാക്കി, ചായ അരിച്ച ശേഷം മധുരം ചേർത്ത് കൊടുക്കാവുന്നതാണ്).
    കുക്കറിന്റെ അടപ്പ് വെച്ച് നന്നായി അടയ്ക്കാം. കുക്കറിന്റെ വിസിൽ ഇപ്പോൾ വെക്കേണ്ടതില്ല.
    കുക്കർ ഇടത്തരം തീയിൽ സ്റ്റൗവിൽ വെക്കാം. പാല് തിളച്ച് കുക്കറിൽ പ്രഷർ വരുമ്പോൾ വിസിൽ ഇട്ടു കൊടുക്കാം. 
    ഒരു വിസിൽ വന്നാൽ ഉടൻ തന്നെ തീ അണയ്ക്കാം.
    വിസിൽ വന്ന ശേഷം കുക്കറിലെ ആവി മുഴുവനായും പോയ ശേഷം മാത്രം കുക്കർ തുറക്കുക.
    കുക്കർ തുറന്ന് ചായ ഒരു അരിപ്പ ഉപയോഗിച്ച് കപ്പുകളിലേക്ക് അരിച്ചെടുക്കാം.
    ഇത് ചൂടോടെ കുടിച്ചു നോക്കൂ.

tRootC1469263">

Tags