ചെമ്മീൻ പൊടി ഉണ്ടാക്കാം
Dec 18, 2025, 18:10 IST
ആവശ്യ സാധനങ്ങൾ:
ഉണക്ക ചെമ്മീൻ- 1 കപ്പ്
തേങ്ങ ചിരകിയത്- 2 കപ്പ്
ഉണക്ക മുളക്- 9 എണ്ണം
ചെറിയ ഉള്ളി- ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
പുളി – നാരങ്ങ വലുപ്പത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം ഉണക്ക ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി വറുത്തെടുക്കുക. ശേഷം അതേ പാനിൽ ചിരകിയ തേങ്ങ ചേർത്ത് മീഡിയം തീയിൽ അഞ്ച് മിനിറ്റ് വറുത്തെടുക്കുക. തേങ്ങ ബ്രൗൺ നിറമാകുന്നതു വരെ വറുക്കാൻ ശ്രദ്ധിക്കണം. ഇതിലേക്ക് കറിവേപ്പിലയും പുളിയും ഉണക്ക മുളകും ചെറിയുള്ളിയും ചേർത്ത് മൂന്ന് മിനിറ്റ് വറുത്തെടുക്കണം. ശേഷം ഇവയെല്ലാം തണുപ്പിക്കാൻ വയ്ക്കുക. നന്നായി തണുത്ത ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഒരു മാസം വരെ കേടാകാതെ സൂക്ഷിക്കാൻ കഴിയും.
tRootC1469263">.jpg)


