ഇനി പുട്ട് ഹെൽത്തിയുമാക്കാം
ചേരുവകൾ
അരിപ്പൊടി- 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
തേങ്ങ- 1 കപ്പ്
കാരറ്റ്- 1 കപ്പ്
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ട് ബൗളുകളിലായി അര കപ്പ് റവയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു കപ്പ് ചിരകിയ തേങ്ങ അരച്ചെടുക്കാം.
അതിൽ നിന്ന് അൽപം മാറ്റി വയ്ക്കാം. ബാക്കിയുള്ളതിലേയ്ക്ക് ഒരു കപ്പ് കാരറ്റ് അരിഞ്ഞതും അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം.
മാറ്റി വച്ചിരിക്കുന്ന ഒരു ബൗളിലേയ്ക്ക് കാരറ്റും തേങ്ങയും അരച്ചതു ചേർത്തിളക്കി യോജിപ്പിക്കാം.
രണ്ടാമത്തെ ബൗളിൽ തേങ്ങ അരച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
പുട്ട് കുടത്തിൽ വെള്ളം നിറച്ച് അടുപ്പിൽ വച്ചു ചൂടാക്കാം.
പുട്ട് കുറ്റിയിൽ ചില്ല് വച്ച് അതിലേയ്ക്ക് കുറച്ച് തേങ്ങ ചിരകിയതും മുകളിലായി കാരറ്റ് ചേർത്ത് പൊടിയും അതിനു മുകളിൽ തേങ്ങ അരച്ചു ചേർത്ത പുട്ട് പൊടിയും ചേർക്കാം.
ഏറ്റവും മുകളിൽ അൽപം തേങ്ങ ചിരകിയതു വച്ചതിനു ശേഷം അടച്ച് പുട്ട് കുറ്റിയിൽ വച്ച് ആവിയിൽ വേവിക്കാം. വെന്തതിനു ശേഷം ചൂടോടെ വിളമ്പി കഴിക്കാം.
.jpg)


