പപ്പടം വീട്ടില്‍ തന്നെ ഉണ്ടാക്കാം

pappadam


 ചേരുവകള്‍

ഉഴുന്ന് പരിപ്പ്  - 1 കപ്പ്

ബേക്കിങ് സോഡാ  - അര ടീസ്പൂണ്‍

ഉപ്പ്  - ആവശ്യത്തിന്

മൈദ - ആവശ്യത്തിന്

നല്ലെണ്ണ  -1 സ്പൂണ്‍


ഉണ്ടാക്കുന്ന വിധം

 മിക്‌സിയുടെ ജാറില്‍ ആദ്യം ഉഴുന്ന് പൊടിച്ചെടുക്കുക. ഇതിലേക്ക് ബേക്കിങ് സോഡായും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് കുറച്ചായി വെള്ളം ഒഴിച്ച് കൊടുത്ത് കുഴച്ചെടുക്കുക.  അതിലേക്ക് നല്ലെണ്ണ കൂടെ ഒഴിച്ച്  നന്നായി കുഴച്ചെടുക്കുക.  ചെറിയ ഉരുളകളാക്കി എടുക്കുക.

tRootC1469263">

അല്‍പം മൈദ വിതറിയ ശേഷം ചെറുതായി പരത്തി എടുക്കുക. പപ്പടത്തിന്റെ വലുപ്പത്തില്‍ പരത്തുക.  ഇനി വെയിലത്ത് വച്ച് ഉണക്കി എടുക്കുക. രണ്ട് വശവും നന്നായി ഉണക്കി എടുക്കാന്‍ ശ്രദ്ധിക്കണം. ശേഷം ചൂട് എണ്ണയില്‍ പപ്പടം കാച്ചി എടുക്കുക. രുചിയുള്ള പപ്പടം റെഡി.

Tags