ചോറ് ബാക്കിയായാൽ പക്കാവടയുണ്ടാക്കാം

pakkoda

ആവശ്യമായ ചേരുവകൾ
ചോറ്
കറിവേപ്പില
പച്ചമുളക് (രണ്ടെണ്ണം)
സവാള (അരിഞ്ഞത്)
ഇഞ്ചി
ഉപ്പ് (ആവശ്യത്തിന്)
മുളക് പൊടി (ആവശ്യത്തിന് )

ഉണ്ടാക്കുന്ന വിധം

ബാക്കി വന്ന ചോറ് മിക്സിയിൽ ഇട്ട് ചെറുതായി അരച്ചെടുക്കു. ഇതലേക്ക് കറിവേപ്പില,പച്ചമുളക്,അരിഞ്ഞ സവാള, ഇഞ്ചി, ആവശ്യത്തിന് ഉപ്പ് മുളക് പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇത് പിന്നീട് ചെറിയ ഉരുളകളായോ അല്ലെങ്കിൽ എണ്ണയിലേക്ക് വിതറിയിടുകയോ ചെയ്യാം. നന്നായി പൊരിഞ്ഞ് വന്നാൽ എണ്ണയിൽ നിന്നും എടുക്കാം. കരിഞ്ഞ് പോകാതെ ശ്രദ്ധിക്കാൻ മറക്കല്ലേ…

Tags