ഊത്തപ്പം ഇനി എന്ത് എളുപ്പം

oothappam
oothappam

ചേരുവകൾ:
ദോശ മാവ് – ഒരു കപ്പ്
ഉള്ളി – 6 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – ചെറിയ ക്ഷണം (ചെറുതായി അരിഞ്ഞത്)
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:
ഒരു പാത്രത്തിൽ ഉള്ളി, തക്കാളി, പച്ചമുളക്, ഇഞ്ചി എന്നിവ നന്നായി യോജിപ്പിക്കുക. ശേഷം ചൂടായ ദോശ തവയിലേക്ക് എണ്ണ തടവി മാവ് ഒഴിച്ച് കട്ടിയിൽ പരത്തുക. പരത്തിയ മാവിനു മുകളിൽ ഉള്ളി, തക്കാളി, പച്ചമുളക്, ഇഞ്ചി എന്നിവയുടെ ചേർത്ത് കൊടുക്കുക. ശേഷം ചുറ്റും എണ്ണ തൂവുക.

tRootC1469263">

ഒരു വശം മൊരിഞ്ഞു കഴിയുമ്പോൾ മറുവശം തിരിച്ചിടുക. മറുവശവും മൊരിഞ്ഞു കഴിയുമ്പോൾ എടുത്ത് ചൂടോടെ ചട്ണിയോ സാമ്പാറിനോടൊപ്പം കഴിക്കാം.

Tags