ഉള്ളിവട ക്രിസ്പിയാകാൻ ഇതാ ഒരു പൊടിക്കൈ
Mar 24, 2026, 09:30 IST
ചേരുവകൾ
കടലമാവ്
സവാള
ഉപ്പ്
പച്ചമുളക്
കുരുമുളക്
ജീരകം
ഇഞ്ചി
കറിവേപ്പില
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
സവാള കഴുകി തൊലി കളഞ്ഞ് കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക.
അതിലേക്ക് പച്ചമുളക്, ഇഞ്ചി, അൽപ്പം കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കുക.
ജീരകവും, കുരുമുളകും, കടലമാവും ചേർത്തിളക്കി യോജിപ്പിച്ച് അൽപ്പ സമയം മാറ്റി വയ്ക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കുക.
മാറ്റി വച്ചിരിക്കുന്ന സവാള ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കുക. ചൂടോടെ ചായക്കൊപ്പം കഴിച്ചു നോക്കൂ.
.jpg)


