ഇഡ്ഡലി സൂപ്പർ സോഫ്റ്റായി ഉണ്ടാക്കാം
May 26, 2026, 19:50 IST
അരി മൂന്ന് മുതൽ നാല് മണിക്കൂർ വരെ മാത്രമേ കുതിർക്കാൻ പാടുള്ളൂ. ഉഴുന്ന് ഒരു മണിക്കൂർ മാത്രമേ കുതിർക്കാൻ പാടുള്ളൂ. ഇതിൽ കൂടുതൽ സമയം കുതിർത്താൽ മാവ് പുളിക്കും.
ആദ്യം ഉഴുന്ന് അരച്ചെടുക്കാം. തരികളില്ലാതെ വേണം അത് അരയ്ക്കാം. ശേഷം അരിയുടെ അരച്ചെടുക്കാം. അരി അരച്ച ഉടൻ അതിലേയ്ക്ക് ഉഴുന്ന് ചേർത്തിളക്കി യോജിപ്പിക്കാം.
മാവ് അരയ്ക്കാൻ തണുത്ത വെള്ളം ഉപയോഗിക്കുന്നത് അത് സോഫ്റ്റായി അരച്ചെടുക്കാൻ സഹായിക്കും.
കൂടാതെ വെള്ളത്തിൽ കുതിർത്തെടുത്ത ഉലുവ, വേവിച്ച ചോറ് എന്നിവ പച്ചരി അരയ്ക്കുമ്പോൾ ചേർക്കാം.
ദോശ മാവ് സോഫ്റ്റാകാൻ അവൽ കുതിർത്തെടുത്തതും ചേർക്കാം.
അരച്ചെടുത്ത മാവ പുളിപ്പിക്കാനായി 8 മണിക്കൂറെങ്കിലും മാറ്റി വയ്ക്കണം.
.jpg)

