ഇങ്ങനെ ഉണ്ടാക്കാം ഫ്രഞ്ച് ഫ്രൈസ്

french fries

അവശ്യ ചേരുവകൾ

ഉരുളക്കിഴങ്ങ്- 5 എണ്ണം (വലുത്)
എണ്ണ- വറുക്കാൻ ആവശ്യത്തിന് (സൺഫ്ലവർ ഓയിൽ അനുയോജ്യം)
ഉപ്പ്- ആവശ്യത്തിന്
ഐസ് വാട്ടർ- ഉരുളക്കിഴങ്ങ് മുക്കി വെക്കാൻ
കോൺഫ്ലവർ- 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷം നീളത്തിൽ ഒരേ വലിപ്പത്തിൽ മുറിച്ചെടുക്കണം. മുറിച്ച കഷ്ണങ്ങൾ തണുത്ത വെള്ളത്തിൽ 30 മിനിറ്റ് ഇട്ടുവയ്ക്കാം. ശേഷം വെള്ളം പൂർണ്ണമായും കളഞ്ഞ് ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഒപ്പിയെടുക്കാം. ഇനി ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കാം. ഇനി ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഇട്ട് 5-6 മിനിറ്റ് പകുതി വേവിൽ വറുത്തെടുക്കാം. നിറം മാറുന്നതിന് മുൻപ് തന്നെ ഇവ കോരിയെടുത്ത് തണുക്കാൻ അനുവദിക്കാം.

tRootC1469263">

വിളമ്പുന്നതിന് തൊട്ടുമുൻപ് എണ്ണ നന്നായി ചൂടാക്കുക. ഉയർന്ന ചൂടിലുള്ള എണ്ണയിലേക്ക് പകുതി വറുത്ത കഷ്ണങ്ങൾ വീണ്ടും ഇടുക. സ്വർണ്ണനിറമാകുന്നത് വരെ വറുത്തെടുക്കാം. എണ്ണ വാർന്നുപോയ ശേഷം ചൂടോടെ തന്നെ ഉപ്പും വേണമെങ്കിൽ അല്പം കുരുമുളക് പൊടിയോ എരിവോ ചേർത്ത് നന്നായി കുലുക്കി യോജിപ്പിക്കാം. മൊരിഞ്ഞ ഫ്രഞ്ച് ഫ്രൈസ് തയ്യാർ.

Tags