കിടിലൻ കേസരി പിസ്ത കുൽഫി ഉണ്ടാക്കാം
May 6, 2026, 13:49 IST
ആവശ്യമായ സാധനങ്ങൾ
പാൽ- ഒരു ലിറ്റർ
പഞ്ചസാര- അര കപ്പ്
കുങ്കുമപ്പൂവ്- കാൽ ടീസ് സ്പൂൺ
പിസ്ത – രണ്ട് ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി- അര ടീസ് സ്പൂൺ
കണ്ടൻസ്ഡ് മിൽക്ക്- രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
പാൽ തിളപ്പിച്ച് ചെറിയ തീയിൽ പകുതിയാവുന്നത് വരെ വറ്റിക്കുക. ഇതിലേക്ക് പഞ്ചസാര, കുങ്കുമപ്പൂവ്, ഏലയ്ക്ക എന്നിവ ചേർക്കുക. മിശ്രിതം കട്ടിയാവുന്നത് വരെ ഇളക്കുക. ശേഷം പിസ്തയും കണ്ടൻസ്ഡ് മിൽക്കും ചേർക്കുക. മിശ്രിതം നന്നായി തണുക്കാൻ അനുവദിക്കുക. ഇത് കുൽഫി മോൾഡുകളിലേക്ക് മാറ്റിയതിന് ശേഷം 6 മുതൽ 8 മണിക്കൂർ വരെ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ശേഷം തണുപ്പോടെ വിളമ്പാം
.jpg)

