രുചിയേറും ക്യാരറ്റ് ഹൽവ ഉണ്ടാക്കാം

Delicious halwa can be prepared at home if you have carrots

കാരറ്റിന്റെ പരമാവധി ഗുണം ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ഹൽവയായി കഴിക്കുക എന്നതാണ്. ഇതിനായി കാരറ്റ് ഗ്രേറ്റ് ചെയ്തെടുത്ത്, പാലും പഞ്ചസാരയും ചേർത്ത് വേവിച്ച് നട്ട്സ് കൊണ്ട് അലങ്കരിക്കുന്നു. രുചികരവും ആരോഗ്യകരവുമായ മധുരപലഹാരം കൂടിയാണിത്! പച്ചയ്ക്ക് കഴിക്കുവാൻ, ബേബി കാരറ്റ് അല്ലെങ്കിൽ മിനി കാരറ്റ് ഡയറ്റ് ചെയ്യുന്നവർക്കും ആരോഗ്യം ശ്രദ്ധിക്കുന്നവർക്കും ഉത്തമമായ ഒരു ലഘുഭക്ഷണമാണ്.
വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ക്യാരറ്റ് ഹൽവ. സ്വാദൂറും ക്യാരറ്റ് ഹൽവ ഉണ്ടാക്കാം
ചേരുവകൾ:
1. കാരറ്റ് – 1 കിലോ (ചെറുതായി ചീകിയെടുത്തത്)
2. പഞ്ചസാര -200 ഗ്രാം
3. പാൽ – 250 മില്ലി ലിറ്റർ
4. നെയ്യ് – 3 ടേബിൾസ്പൂൺ
5. ഏലക്ക പൊടിച്ചത് – കാൽ ടീസ്പൂൺ
6. കശുവണ്ടിപ്പരിപ്പ് – 10 എണ്ണം
7. ബദാം – 10 എണ്ണം
തയ്യാറാക്കുന്ന വിധം:
ഒരു ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ കാരറ്റ് ചേർത്ത് ചെറുതീയിൽ മൂടിവെച്ച് 20 മിനിറ്റ് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. കാരറ്റ് നന്നായി വെന്തതിനു ശേഷം മൂടിവെയ്ക്കാതെ നന്നായി ഇളക്കി വെള്ളമുണ്ടെങ്കിൽ വറ്റിച്ചെടുക്കുക. ഇതിലേക്ക് പാലൊഴിച്ച് നന്നായി ഇളക്കി മൂടിവച്ച് വേവിക്കുക. 10 മിനിറ്റ് കഴിയുമ്പോൾ മൂടി തുറന്ന് നന്നായി ഇളക്കി വെള്ളം ബാക്കിയുണ്ടെങ്കിൽ വറ്റിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കി നന്നായി വഴറ്റിയെടുക്കുക. പഞ്ചസാര അലിഞ്ഞ് പാത്രത്തിന്റെ വശങ്ങളിൽനിന്ന് വിട്ടുവരുന്ന പരുവം ആകുമ്പോൾ ചെറുതായി നുറുക്കി നെയ്യിൽ വറുത്ത നട്സ് ചേർത്തിളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഏലക്കാപ്പൊടി കൂടി ചേർത്തിളക്കി സെർവ് ചെയ്യാം.

tRootC1469263">

Tags