ഈന്തപ്പഴം അച്ചാർ ഉണ്ടാക്കേണ്ടത് ഇങ്ങനെ

dates pickle


ചേരുവകൾ

ഈന്തപ്പഴം – 1 കപ്പ് (കുരു നീക്കം ചെയ്തത്)

ഇഞ്ചി – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)

വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)

പച്ചമുളക് – 2 എണ്ണം (ചെറുതായി അരിഞ്ഞത്)

കശ്മീരി മുളകുപൊടി – 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

ഉലുവപ്പൊടി – ഒരു നുള്ള്

കടുക് – ½ ടീസ്പൂൺ

കറിവേപ്പില – കുറച്ച്

വിനാഗിരി – 2 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

എള്ളെണ്ണ – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഈന്തപ്പഴം ചെറിയ കഷണങ്ങളാക്കി വയ്ക്കുക. ഒരു പാനിൽ എള്ളെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം  മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് ഇളക്കുക. ഇതിലേക്ക് ഈന്തപ്പഴം ചേർത്ത് കുറച്ച് നേരം വഴറ്റുക. ഉപ്പും വിനാഗിരിയും ചേർത്ത് നന്നായി ഇളക്കി 2–3 മിനിറ്റ് വേവിക്കുക. അവസാനം ഒരു നുള്ള് ഉലുവപ്പൊടി ചേർത്ത് അടുപ്പ് ഓഫ് ചെയ്യുക. തണുത്ത ശേഷം കുപ്പിയിൽ സൂക്ഷിക്കാം. 1–2 ആഴ്ച വരെ ഫ്രിജിൽ കേടാകാതെ ഇരിക്കും.
 

Tags