ചോറിന് കറി ഉണ്ടാക്കാൻ മടിയാണോ?

Are you too lazy to make curry for rice? Then try this egg rice recipe.
Are you too lazy to make curry for rice? Then try this egg rice recipe.

തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

2 ടീസ്പൂൺ കറുത്ത കുരുമുളക്

1 മുഴുവൻ കശ്മീരി മുളക്

1/2 ടീസ്പൂൺ ജീരകം

4-5 തണ്ട് കറിവേപ്പില

4 മുട്ടകൾ

ആവശ്യത്തിന് ഉപ്പ്

1 1/2 ടീസ്പൂൺ വെളിച്ചെണ്ണ

8-10 അല്ലി വെളുത്തുള്ളി അരിഞ്ഞത്

1/2 സവാള അരിഞ്ഞത്

1/2 കപ്പ് കാബേജ്

2 കപ്പ് വേവിച്ച ചോറ്

tRootC1469263">

മല്ലിയില ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

ഒരു പാനിൽ കുരുമുളക്, കശ്മീരി മുളക്, ജീരകം, കറിവേപ്പില എന്നിവ വറുക്കുക. ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി തണുപ്പിക്കുക. തണുത്തുകഴിഞ്ഞാൽ, പൊടിച്ചെടുത്ത് മാറ്റി വയ്ക്കുക.

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ആവശ്യത്തിന് ഉപ്പും 1 ടീസ്പൂൺ മസാല പൊടിയും ചേർത്ത് മാറ്റി വയ്ക്കുക. ഒരു കടായി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് വെളുത്തുള്ളിയും സവാളയും ചേർത്ത് നന്നായി വഴറ്റുക. സവാള ബ്രൗൺ നിറക്കുന്നത് വരെ വഴറ്റുക. ഇതിലേക്ക് കാബ്ബജ് ചേർത്ത് വഴറ്റുക. കാബ്ബജ് വെന്ത് വരുമ്പോൾ മുട്ടയും ഒരു ടീസ്പൂൺ എണ്ണയും ചേർത്ത് നന്നായി ഇളക്കുക. ഇവയെല്ലാം നന്നായി സംയോജിക്കുമ്പോൾ ഇതിലേക്ക് ചോറും ഒരു നുള്ള് മസാലപ്പൊടിയും മല്ലിയിലും ചേർത്ത് ഇളക്കുക. രുചികരമായ മുട്ട ചോറ് തയ്യാർ.

Tags