മുളക് ബജി ഉണ്ടാക്കാം
Jan 3, 2026, 11:50 IST
ആവശ്യമുള്ള സാധനങ്ങള്‍
1. ബജി മുളക് – 5- 10
2. കടലമാവ് -ആവശ്യത്തിന്
3. മുളകുപൊടി -ഒരു ടീസ്പൂണ്‍
4. മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
5. കായപ്പൊടി -അര ടീസ്പൂണ്‍
6. ഉപ്പ് – ആവശ്യത്തിന്
7. വെള്ളം – ആവശ്യത്തിന്
8. വെളിച്ചെണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബജി മുളക് നീളത്തില്‍ അരിയുക. കടലമാവില്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും കായപൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കുക. കടലമാവ് കട്ടിയായി കിടക്കരുത്. ഇതിനാല്‍ നന്നായി കുഴയ്ക്കുക. നീളത്തില്‍ അരിഞ്ഞ മുളക് ഓരോ കഷ്ണമായി മാവില്‍ മുക്കി എണ്ണയില്‍ വറുക്കുക. ചൂടോടെ റ്റൊമാറ്റൊ സോസൊ ചില്ലി സോസോ കൂട്ടി കഴിക്കാം.
.jpg)


