മധുരക്കിഴങ്ങ് കൊണ്ട് ബ്രൗണി തയാറാക്കാം
മധുരക്കിഴങ്ങ് എല്ലാവർക്കും പ്രിയമാണ്. ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. മധുരക്കിഴങ്ങ് വിറ്റാമിൻ എ, സി, ബി6, പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു പോഷകസമൃദ്ധമായ 'സൂപ്പർഫുഡ്' ആണ്, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും, കാഴ്ചശക്തി സംരക്ഷിക്കാനും, പ്രമേഹത്തെ നിയന്ത്രിക്കാനും, വീക്കം കുറയ്ക്കാനും, സഹായിക്കുന്നു. കാലറി കുറവും ഫൈബർ, പ്രോട്ടീൻ എന്നിവ കൂടുതലായതിനാലും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഇന്ന് മധുരക്കിഴങ്ങ് കൊണ്ട് നിരവധി വിഭവങ്ങൾ തയാറാക്കാറുണ്ട്. രുചികരമായ ഹെൽത്തി ഇടിയപ്പം വരെയുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി തടി കുറയ്ക്കേണ്ടവർക്കും കഴിക്കാവുന്ന കേക്ക് തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആദ്യം മധുരക്കിഴങ്ങ് മുറിച്ച് ആവിയിൽ വേവിച്ചെടുക്കാം. ശേഷം തൊലി കളഞ്ഞെടുക്കാം. മിക്സിയുടെ ജാറിലേക്ക് ആവിയിൽ വേവിച്ച മധുരക്കിഴങ്ങും ചോക്ലേറ്റ് പൗഡറും പീനട്ട് ബട്ടറും ശർക്കര പാനിയും ചേർത്ത് അരച്ചെടുത്ത്. പാത്രത്തിലാക്കി മുകളിൽ നട്സും വിതറി ബേക്ക് ചെയ്തെടുക്കാം. രുചിയൂറും ഗ്ലൂട്ടൻ ഫ്രീ ബ്രൗണി റെഡി. മൈദയും ബട്ടറും ഓയിൽ ഒന്നും ചേർക്കാത്ത കേക്ക്.
.jpg)

