ബീഫ് വരട്ടിയത് ഉണ്ടാക്കാം

beef
beef

ആവശ്യ സാധനങ്ങള്‍:

ബീഫ് – അര കിലോ (ചെറുതായി അരിഞ്ഞത്)
മുളകുപൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി – ഒന്നര ടേബിള്‍സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി ചതച്ചത് – ഒന്നര ടീസ്പൂണ്‍
കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
ചുവന്നുള്ളി മുറിച്ചത് – മൂന്നെണ്ണം
ചുവന്നുള്ളി ചതച്ചത് – രണ്ട് ടേബിള്‍സ്പൂണ്‍
പെരുഞ്ചീരകം അരച്ചത് – കാല്‍ ടീസ്പൂണ്‍
ഗരംമസാല – കാല്‍ ടീസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്

tRootC1469263">

ഉണ്ടാക്കുന്ന വിധം:

ബീഫ് ചെറുതായി മുറിച്ച് നന്നായി കഴുകി മാറ്റിവെയ്ക്കുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, പെരുഞ്ചീരകം അരച്ചത്, ചുവന്നുള്ളി ചതച്ചത്, ഗരംമസാല എന്നിവ ചേര്‍ത്ത് കുക്കറിലിട്ട് എട്ട് മുതൽ ഒൻപത് വിസിൽ വരെ വേവിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാകാൻ വയ്ക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് ചുവന്നുള്ളി മുറിച്ചതും കറിവേപ്പിലയും നന്നായി മൂപ്പിച്ചെടുക്കുക. ശേഷം വേവിച്ച് വച്ചിരിക്കുന്ന ബീഫിലോട്ട് മൂപ്പിച്ച ചുവന്നുള്ളിയും കറിവേപ്പിലയും ചേർക്കുക. നന്നായി തിളച്ച് കുറുകുമ്പോള്‍ കുരുമുളകുപൊടി ചേര്‍ത്ത് ഒന്നു കൂടി തിളപ്പിക്കാം. ബീഫ് വരട്ടിയത് റെഡി.

Tags