മഹാരാഷ്ട്രയുടെ തെരുവോര രുചി ഇനി വീട്ടിലും തയ്യാറാക്കാം

misalpav

 ചേരുവകൾ: മുളപ്പിച്ച മട്ടർ അല്ലെങ്കിൽ മുളപ്പിച്ച പയർ 1 കപ്പ്, സവാള 2 എണ്ണം, തക്കാളി 1 എണ്ണം, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ, മിസൽ മസാല 2 ടേബിൾസ്പൂൺ, മുളകുപൊടി 1 ടീസ്പൂൺ, മഞ്ഞൾപ്പൊടി ½ ടീസ്പൂൺ, എണ്ണ, ഉപ്പ്, മല്ലിയില, ഫർസാൻ, പാവ്, നാരങ്ങ.

തയ്യാറാക്കുന്ന വിധം: ഒരു പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേർത്ത് നന്നായി വഴറ്റിയശേഷം മസാലപ്പൊടികൾ ചേർക്കുക. ഇതിലേക്ക് മുളപ്പിച്ച പയർ, ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. കറിയിലേക്ക് മല്ലിയിലയും നാരങ്ങാനീരും ചേർക്കാം. ഒരു പാത്രത്തിൽ കറിയെടുത്ത് മുകളിൽ ഫർസാനും സവാളയും മല്ലിയിലയും വിതറി പാവിനൊപ്പം വിളമ്പാം.

Tags