ചീസി, ക്രിസ്പി, യമ്മി! വീട്ടിലുണ്ടാക്കാം ഹോട്ടൽ സ്റ്റൈൽ മാഗി പിസ്സ
ആവശ്യമായ സാധനങ്ങൾ
മാഗി നൂഡിൽസ് – 1 പാക്കറ്റ്
മാഗി മസാല – 1 പാക്കറ്റ്
മുട്ട – 1 എണ്ണം
സവാള – ½ എണ്ണം, ചെറുതായി അരിഞ്ഞത്
ക്യാപ്സിക്കം – ¼ കപ്പ്
തക്കാളി – ½ എണ്ണം
മോസറെല്ല ചീസ് – ½ കപ്പ്
ടൊമാറ്റോ സോസ് – 2 ടേബിൾസ്പൂൺ
കുരുമുളക് പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ/ബട്ടർ – 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
മാഗി നൂഡിൽസ് പകുതി വേവിച്ച് വെള്ളം ഊറ്റി മാറ്റിവയ്ക്കുക.
ഒരു ബൗളിൽ മാഗി, മുട്ട, മാഗി മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
പാനിൽ കുറച്ച് എണ്ണ പുരട്ടി മാഗി മിശ്രിതം പിസ്സയുടെ ബേസ് പോലെ പരത്തുക.
ചെറിയ തീയിൽ 3–4 മിനിറ്റ് വേവിച്ച് മറിച്ചിടുക.
മുകളിൽ ടൊമാറ്റോ സോസ് പുരട്ടി സവാള, ക്യാപ്സിക്കം, തക്കാളി എന്നിവ ചേർക്കുക.
ചീസ് ധാരാളമായി വിതറി മൂടിവച്ച് 3–5 മിനിറ്റ് വേവിക്കുക.
ചീസ് നന്നായി ഉരുകിയാൽ ചൂടോടെ മുറിച്ച് വിളമ്പാം.
.jpg)

