മധുര സേവ തയ്യാറാക്കാം

ചേരുവകൾ
വറുത്ത അരിപ്പൊടി - 1 ടീ കപ്പ്
കടല പൊടി - 2 ടീ കപ്പ്
പഞ്ചസാര -2 ടീ കപ്പ്
ഏലക്കാപ്പൊടി -1 ടീ സ്പൂണ്‍
എണ്ണ - വറുക്കാൻ ആവശ്യത്തിന്
ഉപ്പ്- 2 നുള്ള്
തയ്യാറേയ്ക്കുന്ന വിധം
അരിപ്പൊടിയും കടലപൊടിയും ഉപ്പ് ചേർത് കുറേശ്ശെ വെള്ളമൊഴിച്ച് കുഴയ്ക്കുക.ഇടിയപ്പ മാവിന്റെ പരുവത്തിൽ കുഴക്കണം . 30 മിനുട്ട് മാവ് മാറ്റി വക്കുക
പാനിൽ എണ്ണ ഒഴിച് ചൂടാക്കുക .ശേഷം സേവനാഴിയില്‍ മധുരസേവയുടെ ചില്ലിട്ട് അതില്‍ മാവ് നിറച്ച് എണ്ണ യിലേയ്ക്ക് മധുര സേവയുടെ ഷേപ്പിൽ ഞെക്കുക. .മൂത്ത് പാകമാകുമ്പോൾ വറുത്ത് കോരുക
വലിയ കഷങ്ങൾ ആണെങ്കിൽ ഒടിച്ചു വക്കുക.
കപ്പ് പഞ്ചസാര അര കപ്പ് വെള്ളം ചേര്‍ത്ത് പാനിയാക്കിക്കുക. നൂല്‍പ്പരുവമാകുമ്പോള്‍ മധുര സേവ കഷണങ്ങള്‍ ഇട്ട് ഇളക്കുക., ഏലക്ക പൊടി കൂടി ചേർക്കുക. കുറച് സമയം കഴിഞ്ഞ് കഷണങ്ങൾ പാനിയിൽ നിന്നും പുറത്തെടുത് ഡ്രൈ ആകാൻ അനുവദിക്കുക. ശേഷം കുപ്പിയിൽ സൂക്ഷിക്കാം. മധുര സേവ റെഡി.