ബീഫ് കട്ലറ്റ് വീട്ടിൽ ഉണ്ടാക്കാം

Healthy tuna cutlets, a favorite of children and adults
Healthy tuna cutlets, a favorite of children and adults

ചേരുവകൾ

    എല്ലില്ലാത്ത ബീഫ്- 1/2 കിലോ 
    ഉരുളക്കിഴങ്ങ് (വേവിച്ചുടച്ചത്)- 2 വലുത് 
    സവാള (അരിഞ്ഞത്)- 1 വലുത് 
    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾ സ്പൂൺ 
    പച്ചമുളക് (അരിഞ്ഞത്)-  2-3 എണ്ണം 
    മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ 
    ഗരം മസാല- 1 ടീസ്പൂൺ 
    കുരുമുളകുപൊടി- 1 ടീസ്പൂൺ 
    കറിവേപ്പില, മല്ലിയില- ആവശ്യത്തിന് 
    മുട്ട (അടിച്ചത്)- 1 എണ്ണം 
    ബ്രെഡ്ക്രംബ്സ്- ആവശ്യത്തിന് 
    ഉപ്പ്, എണ്ണ- ആവശ്യത്തിന്

tRootC1469263">

തയ്യാറാക്കുന്ന വിധം

    ബീഫിൽ മഞ്ഞൾപ്പൊടിയും ഉപ്പും കുറച്ച് കുരുമുളകുപൊടിയും ചേർത്ത് നന്നായി വേവിച്ച ശേഷം വെള്ളം പൂർണ്ണമായും വറ്റിച്ചെടുക്കാം. ശേഷം, ഇത് മിക്സിയിൽ ഒരു തവണ അരച്ചെടുക്കാം. (അധികം അരഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കുക).
    ഒരു പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റാം. അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറും വരെ വഴറ്റാം. ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം.
    ഈ മസാലയിലേക്ക് വേവിച്ച ബീഫും ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് തീ അണയ്ക്കാം.
     മിശ്രിതം ചെറുതായി തണുത്ത ശേഷം, ചെറിയ ഉരുളകളാക്കി കട്ലലറ്റിന്റെ രൂപത്തിൽ പരത്താം.
    തയ്യാറാക്കിയ കട്ലറ്റുകൾ ആദ്യം അടിച്ചുവെച്ച മുട്ടയിൽ മുക്കാം, ശേഷം ബ്രെഡ് പൊടിച്ചതിൽ മുക്കിയെടുക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി കട്ലറ്റുകൾ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ഇരുവശവും വറുത്തെടുക്കാം

Tags