നാവിൽ അലിഞ്ഞുപോകുന്ന ക്രിസ്പി ഒരു പലഹാരം ഇതാ..
ചേരുവകൾ
മൈദ- രണ്ട് കപ്പ്
മുട്ട- രണ്ടെണ്ണം
ഉപ്പ്- ഒരു നുള്ള്
ജിലേബി കളർ- ഒരു നുള്ള്
പഞ്ചസാര- അര കപ്പ്
ഏലക്ക പൊടിച്ചത്- മൂന്നെണ്ണം
എണ്ണ- വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
മുട്ട പതപ്പിച്ച് മൈദയും ഉപ്പും അൽപം ജിലേബി കളറും കുറച്ചു വെള്ളവും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നതു പോലെ മയത്തിൽ കുഴക്കുക. ചപ്പാത്തിയുടെ കണക്കിൽ ഉരുളകളാക്കിയതിനു ശേഷം പരത്തുക. അത് മടക്കിയതിനു ശേഷം രണ്ടായി മുറിക്കുക. പിന്നീട് അതിൻെറ മുകൾഭാഗത്തായി കത്തി കൊണ്ട് വരഞ്ഞതിനു ശേഷം എണ്ണയിൽ പൊരിച്ചെടുക്കുക. പഞ്ചസാര കുറച്ചു വെള്ളമൊഴിച്ച് പാനിയാക്കി നൂൽപരുവത്തിൽ ഏലക്കാപൊടിയും ചേർത്ത് മടക്കിനു മുകളിലായി ഒഴിക്കാം. അല്ലെങ്കിൽ പഞ്ചസാരയും ഏലക്കയും മിക്സിയിൽ പൊടിച്ചെടുത്ത് എണ്ണയിൽ നിന്നും മടക്കി കോരി വെക്കുമ്പോൾ അതിനു മുകളിലായി വിതറാം.
tRootC1469263">.jpg)


