കിടിലൻ രുചിയാണ്, അയല മേടിക്കുമ്പോൾ ഇനി ഇങ്ങനെ ഒന്ന് കറി വെച്ചു നോക്കൂ

mackerelfishcurry

ചേരുവകൾ
അയല മീൻ – 4 എണ്ണം
ചെറിയ ഉള്ളി – 10 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
വെളുത്തുള്ളി – 5
പച്ചമുളക് – 2 എണ്ണം
കുടംപുളി – 3 കഷണം
മുളകുപൊടി – 2 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
ഉലുവപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – കുറച്ച്
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
അയല മീൻ കഴുകി വൃത്തിയാക്കി ഉപ്പും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് വെക്കുക.
കുടംപുളി വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക.
ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചെറുതീയിൽ നന്നായി വഴറ്റുക.
കുടംപുളി വെള്ളവും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക.
കറി തിളച്ച ശേഷം മീൻ ചേർക്കുക.
കറിവേപ്പിലയും ഉലുവപ്പൊടിയും ചേർത്ത് ചെറുതീയിൽ 10–15 മിനിറ്റ് വേവിക്കുക.
അവസാനം അല്പം വെളിച്ചെണ്ണ മുകളിലൂടെ ഒഴിക്കുക.
രുചികരമായ നാടൻ അയല മീൻ കറി തയ്യാർ
 

Tags