നാടൻ ബോണ്ട (ഉണ്ടൻപൊരി)

bonda

ചേരുവകൾ
ഗോതമ്പുപൊടി - 1 കപ്പ് (വേണമെങ്കിൽ ഗോതമ്പിന്റെയും മൈദയുടെയും മിശ്രിതം ഉപയോഗിക്കാം)
ശർക്കര ചീകിയത് - 1/2 കപ്പ് (പഞ്ചസാര ആയാലും മതി)
പഴം - 1 എണ്ണം (ഇടത്തരം)
ഏലക്ക - 2 എണ്ണം
ബേക്കിംഗ് പൌഡർ - 1/4 tsp
ഉപ്പ് / വെള്ളം - ആവശ്യത്തിന്
എണ്ണ - വറുക്കാനാവശ്യത്തിന്

tRootC1469263">

തയ്യാറാക്കുന്ന വിധം -
ശർക്കരയും ഏലക്കായും ഒരു മിക്സിയുടെ ജാറിൽ ഒന്ന് പൊടിച്ചെടുത്ത ശേഷം പഴം കൂടി ചേർത്ത് അരച്ചെടുക്കുക. ഇനി ഇതിലേക്ക് ഗോതമ്പു പൊടി ചേർത്ത് ഇളക്കുക. അതിനു ശേഷം ബേക്കിംഗ് പൗഡറും ഉപ്പും ചേർത്ത്, ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. ശ്രദ്ധിക്കുക, മാവ് അധികം കട്ടിയുള്ളതോ അയഞ്ഞതോ ആയിരിക്കരുത്. ഏകദേശം 3 മണിക്കൂർ നേരം പുളിക്കാൻ വയ്ക്കാം.
3 മണിക്കൂറിനു ശേഷം, കൈയ്യിൽ അല്പം വെള്ളം തടവി, ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തെടുക്കാം. പ്രതേക ശ്രദ്ധക്ക്, വറുക്കുമ്പോൾ ചെറിയ തീയിൽ ഇട്ടു വേണം വറുക്കാൻ. അല്ലെങ്കിൽ പുറം കറിയുകയും അകം വെന്തു വരുകയും ഇല്ല.

Tags