ആരോഗ്യത്തിന് ഏറെ ഗുണകരമായ ഈ വിഭവം കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കൂ

vazhapindithoran
vazhapindithoran


 ആവശ്യമുള്ള സാധനങ്ങൾ:

വാഴപ്പിണ്ടി: കനംകുറച്ച് വട്ടത്തിൽ അരിഞ്ഞെടുത്തശേഷം നുറുക്കിയെടുക്കുക
വെളിച്ചെണ്ണ: ഒരു സ്പൂൺ
തേങ്ങ: കാൽകപ്പ്
പച്ചമുളക് മുളക് : മൂന്നെണ്ണം
വെളുത്തുള്ളി: രണ്ട് അല്ലി
ചെറിയുള്ളി: ഒരല്ലി
മഞ്ഞൾപ്പൊടി: ഒരു നുള്ള്
ഉപ്പ്: ആവശ്യത്തിന്
കറിവേപ്പില: ആവശ്യത്തിന്

വാഴപ്പിണ്ടി തോരൻ  തയ്യാറാക്കുന്നവിധം

 വാഴപ്പിണ്ടിയിൽ മഞ്ഞളും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. തേങ്ങയും പച്ചമുളകും വെളുത്തുള്ളിയും ചെറിയുള്ളിയും ചതച്ചെടുക്കുക. ഇത് വാഴപിണ്ടിയുമായി യോജിപ്പിക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേക്ക് വാഴപ്പിണ്ടി ഇടുക. അല്പസമയം അടച്ചുവെയ്ക്കുക. ഇടയ്ക്ക് ഇളക്കണം. വേവായാൽ വാങ്ങാം.

Tags